വെറും 925 രൂപ കൊടുത്ത് വാങ്ങിയ പളുങ്ക് മോതിരം വജ്രമാണെന്ന് തിരിച്ചറിഞ്ഞത് 33 വർഷങ്ങൾക്ക് ശേഷം. ലണ്ടൻ സ്വദേശിയായ ഡെബ്ര ഗൊദാര്‍ദ് ആണ് 10 പൗണ്ട് നൽകി ഈ മോതിരം വാങ്ങിയത്. ഡെബ്രയുടെ മാതാവ് സാമ്പത്തിക തട്ടിപ്പിന് ഇരയായതിനെ തുടര്‍ന്നാണ് ഈ മോതിരം വില്‍ക്കാന്‍ ഡെബ്ര തീരുമാനിച്ചത്. ർഷങ്ങൾ പഴക്കമുളള മോതിരമായതിനാലും ഇത്തരം മോതിരങ്ങൾ അപൂർവ്വമായതിനാലും ഏതാനും ഡോളറുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഡെബ്ര. എന്നാൽ 25.27 കാരറ്റ് രത്നം പതിച്ച മോതിരമാണ് ഇതെന്ന് ജ്വല്ലറിയില്‍ വെച്ചാണ് ഡെബ്രയ്ക്ക് മനസിലായത്. 7,40,000 പൗണ്ട് (ഏകദേശം 6 കോടി 82 ലക്ഷം രൂപ) ആണ് മോതിരത്തിന് ലഭിച്ച വില.
Post Your Comments