ജമ്മു: നിയന്ത്രണരേഖയില്‍ പാകിസ്ഥാന് സൈന്യത്തിന്റെ സ്നൈപ്പര്‍ തോക്ക് ആക്രമണത്തില്‍ ഒരു സൈനികന് പരിക്ക്. നൗഷേര സെക്ടറിലെ കലാല്‍ മേഖലയിലെ സുരക്ഷാ പോസ്റ്റില്‍ പ്രവര്‍ത്തിച്ചിരുന്ന സൈനികനാണു പരിക്കേറ്റത്. ഇദ്ദേഹത്തെ ആദ്യം പ്രദേശത്തെ സൈനിക ആശുപത്രിയിലേക്കും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി സൈനിക കമാന്‍ഡ് ആശുപത്രിയിലേക്കും മാറ്റി. ഈ വർഷം ആരംഭിച്ച ശേഷം നിരവധി തവണ പാകിസ്ഥാന്റെ ഭാഗത്തുനിന്ന് വെടിനിര്‍ത്തല്‍ ലംഘനങ്ങളുണ്ടാകുന്നുണ്ട്.
Post Your Comments