കോട്ടയം: ബിഷപ്പ് ഫ്രാങ്കോ തന്നെയാണ് ഇപ്പോഴും ജലന്ധര്‍ രൂപത നിയന്ത്രിക്കുന്നതെന്ന് സംശയിക്കുന്നതായി കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍. കന്യാസ്ത്രീകളുടെ സ്ഥലമാറ്റ ഉത്തരവ് റദ്ദാക്കില്ലെന്ന് ജലന്ധര്‍ രൂപതാ വക്താവ് വീണ്ടും അറിയിച്ചതിനു പിന്നാലെയാണ് പുതിയ ആരോപണം.
സ്ഥലമാറ്റ ഉത്തരവ് റദ്ദാക്കില്ലെന്നും അത് അംഗീകരിക്കണോ സ്വീകരിക്കണോ എന്ന് കന്യാസ്ത്രീകള്‍ക്ക് തീരുമാനിക്കാമെന്നും രൂപതാ വക്താവ് അറിയിച്ചിരുന്നു. സ്ഥലം മാറ്റം സംബന്ധിച്ച് പിആര്‍ഒയ്ക്ക് സ്വന്തമായി പ്രസ്താവന ഇറക്കാനാവില്ല എന്നും വാര്‍ത്താക്കുറിപ്പ് അഡ്മിനിസ്ട്രേറ്ററുടെ അറിവോടെയാണെന്നും സഭ വക്താവ് പറഞ്ഞു.
എന്നാല്‍ കന്യാസ്ത്രീകളെ മദര്‍ ജനറാള്‍ സ്ഥലം മാറ്റിയത് ജലന്ധര്‍ രൂപതാ അഡ്മിനിസ്‌ട്രേറ്റര്‍ അറിയാതെയാണെന്നാ അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് ആഗ്‌നലോ ഗ്രേഷ്യസ് കന്യാസ്ത്രീമാര്‍ക്കെഴുതിയ കത്താണ് പുതിയ വിവാദമായത്. ഉത്തരവ് മരവിപ്പിക്കുന്നുവെന്ന അഡ്മിനിസ്‌ട്രേറ്ററുടെ ഉത്തരവ് തള്ളിയാണ് ഇപ്പോള്‍ സഭാ വക്താവ് രംഗത്തെത്തിയത്. അതേസമയം ഇനി സര്‍ക്കാരില്‍ മാത്രമാണ് പ്രതീക്ഷയുള്ളതെന്ന് കന്യാസ്ത്രീകള്‍ അറിയിച്ചു.
Post Your Comments