ഫെബ്രുവരി 14…, വാലന്‍ൈന്‍സ് ഡേ. പ്രണയിതാക്കളുടെ ദിവസം. പ്രണയദിവസത്തിലേക്ക് എത്താന്‍ ഇനി വളരെക്കുറച്ച് ദിവസങ്ങള്‍ മാത്രമേയുള്ളു. നാടെങ്ങും ചുവന്ന കളറില്‍ പരവതാനി വിരിച്ചുകഴിഞ്ഞു. പ്രണയം പറയണമെന്നാഗ്രഹിക്കുന്നവര്‍ക്കും പ്രണയിച്ചുകൊണ്ടിരിക്കുന്നവര്‍ക്കും പ്രണയവര്‍ണമായ ചുവന്ന റോസ് പുവ് മുതല്‍ ഈ ദിവസം എന്നെന്നും ഓര്‍മ്മിക്കാനാകുന്ന സമ്മാനങ്ങളുമായി വിപണി ഒരുങ്ങിക്കഴിഞ്ഞു. ഗ്രീറ്റിങ് കാര്‍ഡ് മുതല്‍ പല തരത്തിലുള്ള സമ്മാനങ്ങളുമായി വിപണി ആഘോഷത്തിലാണ്. അതില്‍ പ്രണയത്തിന്റെ സുന്ദരനിമിഷങ്ങള്‍ ഓര്‍മ്മിക്കാനുള്ള വഴികള്‍ തേടുന്ന സമ്മാനങ്ങളും ഉള്‍പ്പെടുന്നുണ്ട്.
സമ്മാനങ്ങള്‍ അന്വേഷിക്കുന്നവര്‍ക്കായി കസ്റ്റമൈസ്ഡ് ചോക്ലേറ്റ്‌സ് മുതല്‍ ഒരാള്‍പ്പൊക്കം വരുന്ന ടെഡി ബെയറുകള്‍ വരെ വിപണിയില്‍ ലഭ്യമാണ്. എന്നിരുന്നാലും വിപണിയിലെ ട്രെന്‍ഡിങ് താരം മിനിയണ്‍ പാവക്കുട്ടികളാണ്. ക്രിസ്റ്റല്‍ പീസസ്, കോഫി മഗ്‌സ്, ഫോട്ടോ ഫ്രെയിമുകള്‍, ഡയറികള്‍, ആഭരണങ്ങള്‍, സ്റ്റഫ് ചെയ്ത കളിപ്പാട്ടങ്ങള്‍ അടക്കം സിറാമിക് ഹാന്‍ഡ്ക്രാഫ്റ്റഡ് ശില്‍പങ്ങള്‍ വരെ സുലഭം.
ബേക്കറികളിലും സ്ഥിതി വ്യത്യസ്തമല്ല. ലൗ ആകൃതിയിലുള്ള കേക്കുകള്‍ തന്നെ താരങ്ങള്‍. റെഡ് വെല്‍വറ്റ്, ബ്ലാക്ക്, വൈറ്റ് ഫോറസ്റ്റ്, ചോക്ലേറ്റ് കേക്കുകള്‍ക്ക് ഇപ്പോഴേ ഏര്‍പ്പാടുകള്‍ തുടങ്ങി. നഗരത്തിലെ തുണിക്കടകളിലെ ഡിസ്‌പ്ലേ ബോര്‍ഡുകളിലും ചുമപ്പിന്റെ പുത്തന്‍ ഡിസൈനുകളിലുള്ള വസ്ത്രങ്ങള്‍ എത്തിനോക്കാന്‍ തുടങ്ങിയിട്ടുണ്ട്. വാലന്റൈന്‍സ് ദിനം ആഘോഷിക്കാന്‍ വിവിധ കഫേകളും ഹോട്ടലുകളും വിവിധ ഓഫറുകളും സജ്ജീകരണങ്ങളും ഒരുക്കുന്നുണ്ട്. വാലന്‍ൈന്‍സ് ഡേയെ വരവേല്‍ക്കാനുള്ള ഒരുക്കത്തില്‍ വിപണി തിരക്കിലാണ്.
Post Your Comments