സൂറത്ത്: പ്രണയിക്കുന്നവരുടെ ദിവസമാണ് വാലന്റൈന്‍സ് ഡേ. പ്രണയം പറയാനും പ്രണയിക്കുന്നവര്‍ക്ക് സമ്മാനം നല്‍കാനുമൊക്കെ പരസ്പരം സ്‌നേഹിക്കുന്നവര്‍ ഈ ദിവസം തെരഞ്ഞെടുക്കാറുണ്ട്. അതേസമയം ഈ വര്‍ഷത്തെ വലന്റൈന്‍സ് ദിനത്തില്‍
വിചിത്രമായൊരു പ്രതിജ്ഞ എടുക്കാന്‍ ഒരുങ്ങുകയാണ് ഗുജറാത്തിലെ സൂറത്തിലുള്ള ഒരു കൂട്ടം വിദ്യാര്‍ഥികള്‍. 10,000 ആണ്‍കുട്ടികളും പെണ്‍കുട്ടികളുമാണ് പ്രതിജ്ഞയ്‌ക്കൊരുങ്ങുന്നത്. മാതാപിതാക്കളുടെ അനുവാദമില്ലാതെ പ്രണയ വിവാഹം കഴിക്കില്ലെന്നാണ് പ്രതിജ്ഞ.
‘ ഹാസ്യമേവ ജയതെ ‘ എന്ന ഒരു സംഘടനയുടെ ഭാഗമായി ചിരി തെറാപ്പിസ്റ്റായ കമലേഷ് മസാലവാലയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ആരുടെയും നിര്‍ബന്ധത്തിന് വഴങ്ങാതെ സ്വന്തം തീരുമാനത്തിലാണ് 10,000 പേര്‍ ഈ പരിപാടിയുടെ ഭാഗമാകുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. രക്ഷിതാക്കളുടെ അനുവാദം ഇല്ലാതെ വിവാഹം കഴിക്കില്ലെന്ന പ്രതിജ്ഞയ്‌ക്കൊപ്പം, പ്രണയബന്ധങ്ങള്‍ക്കില്ലെന്നും കുട്ടികള്‍ പ്രതിജ്ഞ ചെയ്യുമെന്നാണ് സംഘാടകര്‍ പറയുന്നത്.
വാലന്റൈന്‍സ് ദിനത്തില്‍ വീട്ടുകാരുടെ സമ്മതമില്ലാതെ ഒരുപാട് യുവതീ യുവാക്കളാണ് വിവാഹിതരാകുന്നത്. എന്നാല്‍ അത്തരം ബന്ധങ്ങള്‍ക്ക് ചുരുങ്ങിയ ദിവസങ്ങള്‍ മാത്രമേ ആയുസുണ്ടാകുകയുള്ളൂ.മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ക്ക് പ്രധാന്യം നല്‍കുന്നതിന് വേണ്ടി അവരെ പ്രേത്സാഹിപ്പിക്കുകയാണ് ഈ പരിപാടിയുടെ ലക്ഷ്യമെന്നും കമലേഷ് മസാലവാല പറഞ്ഞു.
സൂറത്തിലെ 15 സ്‌കൂളുകളിലും കോളേജുകളിലുമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. കവി മുകുള്‍ ചോക്‌സി പരിപാടിക്കായയി എഴുതിയ കവിതയാണ് കുട്ടികള്‍ പ്രതിജ്ഞയായി ചൊല്ലുക.
Post Your Comments