ലോകമെമ്പാടുമുള്ള പ്രണയിതാക്കൾ ഏറെ ആഘോഷമാക്കുന്ന ഒരു ദിനമാണ് വാലെന്റൈൻസ് ഡേ. ഫെബ്രുവരി 14ആം തീയതി മാത്രമുള്ള ആഘോഷമല്ല വാലെന്റൈൻസ് ഡേ.ഫെബ്രുവരി 7 മുതൽ ആരംഭിച്ച് 14 വരെ ഇത് നീണ്ടു നിൽക്കുന്നു. ഇതിനെ വാലെന്റൈൻസ് വാരം എന്ന് പറയുന്നു. ഓരോ ദിവസങ്ങൾക്കുമുള്ള വ്യത്യസ്ത പ്രത്യേകതകൾ ചുവടെ ചേർക്കുന്നു
ഫെബ്രുവരി 7 റോസ് ഡേ
റോസ് ഡേയോടെ വാലെന്റൈൻസ് വാരാഘോഷത്തിനു തുടക്കം കുറിക്കും. ഈ ദിവസം കമിതാക്കൾക്ക് പരസ്പരം റോസ പൂവ് നൽകി പ്രണയം പങ്കുവയ്ക്കുന്നു
പ്രൊപ്പോസ് ഡേ
പ്രണയം തുറന്ന് പറയാനുള്ള ദിവസമാണ് പ്രൊപ്പോസ് ഡേ. പലരും തന്റെ തുറന്നു പറയുന്നത് ഈ ദിവസത്തിലായിരിക്കാം
ചോക്ലേറ്റ് ഡേ
പ്രണയത്തിനൊപ്പം ചോക്ലേറ്റിന്റെ മധുരം സന്തോഷം ഇരട്ടിയാക്കും. അതിനാൽ മിക്ക കാമുകന്മാരും കാമുകിക്ക് ചോക്ലേറ്റ് ഗിഫ്റ്റായി നൽകുന്നു
ഫെബ്രുവരി 10 ടെഡ്ഡി ഡേ
ടെഡ്ഡി ഇഷ്ടപ്പെടാത്ത പെൺകുട്ടികൾ വിരളമാണ്. കാമുകനിൽ നിന്ന് ഒരു ടെഡ്ഡി ഗിഫ്റ്റായി ആഗ്രഹിക്കാത്തവരായി ആരുമുണ്ടാവില്ല അവർക്കായുള്ള ദിവസമാണ് ടെഡ്ഡി ഡേ.
പ്രോമിസ് ഡേ
പ്രണയിനികൾ പരസ്പരം വാക്ക് നൽകുന്ന ദിവസം. അതിനാൽ പരസപരം കൊടുക്കുന്ന വാക്ക് പാലിക്കുവാൻ കമിതാക്കൾ ശ്രദ്ധ ചെലുത്തണം. കാരണം കൊടുത്ത വാക്ക് ഒരിക്കലും തിരിച്ചെടുക്കാൻ ആകില്ല. വാക്ക് പാലിക്കാതിരുന്നാൽ പങ്കാളിക്ക് നമ്മളിലുള്ള വിശ്വാസം നഷ്ട്ടമായേക്കും
കിസ്സ് ഡേ
പങ്കാളിയിൽ നിന്നൊരു ചുമ്പനം ലഭിക്കുകയെന്ന് ആഗ്രഹിക്കാത്ത കമിതാക്കളില്ല. ഇതിനായുള്ള ദിവസമാണ് കിസ്സ് ഡേ.
ഹഗ് ഡേ
കമിതാക്കൾ തമ്മിലുള്ള പ്രശ്നം ഒരു ഹഗ്ഗിലൂടെ പരിഹരിക്കാനാകും. ഇതിനായുള്ള ദിവസമാണ് ഹഗ് ഡേ
വാലെന്റൈൻസ് ഡേ
പ്രണയിക്കുന്നവർക്കായുള്ള ദിവസം ആഘോഷങ്ങളുടെ അവസാന ദിവസം. ലോകമെമ്പാടുമുള്ള കമിതാക്കൾ തങ്ങളുടെ പ്രണയം ഈ ദിനത്തിൽ ആഘോഷമാക്കുന്നു
Post Your Comments