വീണ്ടുമൊരു പ്രണയ ദിനം വരവായി.ഒരു പ്രണയിതാക്കളും വാലെന്റൈൻസ് ഡേ ആഘോഷിക്കുന്നതിനു മുൻപായി അതിനു പിന്നിലെ ചരിത്രത്തെ കുറിച്ച് അറിഞ്ഞിരിക്കേണ്ടതായുണ്ട്. പ്രണയ ദിനവുമായി ബന്ധപെട്ടു സെന്റ് വാലന്റൈന്‍സ് എന്ന പുരോഹിതനുമായി ബന്ധപ്പെട്ടുള്ള കഥയാണ് പ്രധാനമായും പറഞ്ഞു കേട്ടിട്ടുള്ളത്. എ.ഡി 270ല്‍ റോമില്‍ ജീവിച്ചിരുന്ന ആളായിരുന്നു വാലന്റൈന്‍ എന്നാണ് വിശ്വസിക്കപ്പെടുന്നതെങ്കിലും വാലന്റൈനിന്റെ ജീവിതകാലത്തെക്കുറിച്ച് വ്യക്തമായ രേഖകളൊന്നും ലഭ്യമല്ല.
സൈന്യത്തിലുള്ള യുവാക്കള്‍ വിവാഹം കഴിക്കരുതെന്ന കടുത്ത നിര്‍ദ്ദേശമുണ്ടായിരുന്ന ഒരു കാലം. അന്നത്തെ ചക്രവര്‍ത്തിയായ ക്ലാഡിയസ് രാജ്യരക്ഷയ്ക്കും മറ്റുരാജ്യങ്ങള്‍ വേട്ടയാടിസ്വന്തമാക്കുന്നതിനുമായി വിവാഹം തന്നെ നിരോധിച്ചു. എന്നാല്‍ ക്ലാഡിയസ് രണ്ടാമന്റെ നിര്‍ദ്ദേശങ്ങൾ വകവെക്കാതെ സെന്റ് വാലന്റൈന്‍ നിരവധി ചെറുപ്പക്കാരുടെയും ചെറുപ്പക്കാരികളുടേയും വിവാഹസ്വപ്‌നങ്ങൾ യാഥാർഥ്യമാക്കിയിരുന്നു. ഈ സംഭവങ്ങൾ അറിഞ്ഞ ക്ലാഡിയസ് വാലന്റൈനെ പിടികൂടി ജയിലിലടച്ചു. എന്നിട്ടും കമിതാക്കള്‍ക്കായുള്ള തന്റെ നിസ്വാര്‍ത്ഥസേവനം അവസാനിപ്പിച്ചില്ല.
അങ്ങനെയിരിക്കെ ജയില്‍ വാര്‍ഡന്റെ അന്ധയായ മകളുമായി വാലന്റൈൻ പ്രണയിത്തിലായി. അയാളുടെ ശക്തമായ പ്രണയത്തിൽ ആ പെൺകുട്ടിയ്ക്ക് കാഴ്ച്ച തിരിച്ചുകിട്ടി. പക്ഷെ വിധി മറ്റൊന്നായിരുന്നു.വാലന്റൈന്റെ തലവെട്ടാന്‍ ക്ലാഡിയസ് ഉത്തരവിട്ടു. മരണത്തിലേക്ക് പോകുന്നതിനു മുമ്പായി വാലന്റൈൻസ് ഒരു ചെറിയ കുറിപ്പില്‍ ഇങ്ങനെ എഴുതി ഫ്രം യുവര്‍ വാലന്റൈന്‍. അങ്ങനെ പ്രണയത്തിനായി സ്വന്തം ജീവൻ ബലിക്കൊടുത്ത സെന്റ് വാലന്റൈന്റെ ആദര സൂചകമായി വാലെന്റൈൻസ് ഡേ ആഘോഷിക്കുന്നുവെന്നു പറയപ്പെടുന്നു.
Post Your Comments