ചെന്നൈ: കമല്‍ ഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതിമയ്യത്തെ ഡി.എം.കെ മുന്നണിയിലേക്ക് കൂട്ടിച്ചേര്‍ക്കാനൊരുങ്ങി കോണ്‍ഗ്രസ് തമിഴ്നാട് ഘടകം എന്നാല്‍ . ഡി.എം.കെക്ക് ഇക്കാര്യത്തില്‍ അതൃപ്തിയുണ്ടെന്ന് വാര്‍ത്തകള്‍.
കമല്ഹാസന് മുന്നണിയില്‍ എത്തിയാല്‍ സ്റ്റാലിന്റെ പ്രാമുഖ്യം നഷ്ടപ്പെടുമോ എന്ന് ഡി.എം.കെ. ആശങ്കപ്പെടുന്നു എന്നാണ് റിപ്പോര്‍ട്ട്. മക്കള്‍ നീതി മയ്യത്തിന്റെ രൂപീകരണം മുതല്‍ കമല്‍ ഹാസന് ബി.ജെ.പിക്കും കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്കുമെതിരായ നിലപാടാണ് സ്വീകരിച്ചത്.
കമല്‍ ഹാസനെ കൂടെ കൂട്ടിയാല്‍ മതേതര വോട്ടുകള്‍ ചിതറാതിരിക്കുമെന്നും അദ്ദേഹത്തിന്റെ പ്രചാരണം ഡി.എം.കെയുടെ നേതൃത്വത്തിലുള്ള മുന്നണിക്ക് കൂടുതല്‍ സഹായകമാകുമെന്നും തമിഴ്നാട് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.എസ്. അഴഗിരി പറഞ്ഞു.
ഡി.എം.കെയുടെ മുന്നണിയില്‍ നിന്നും പുറത്തു വന്നാല്‍ കോണ്‍ഗ്രസുമായി സഖ്യത്തിനു തയാറാണെന്നു കമല്‍ മുന്‍പ് പ്രസ്താവന നടത്തിയിരുന്നു.
Post Your Comments