കുവൈറ്റ് സിറ്റി: രാജ്യത്ത് ഏതുതരത്തിലുള്ള ദുരന്ത നിവാരണത്തിനും സുസജ്ജമെന്ന് കുവൈറ്റ് അഗ്‌നിശമന വിഭാഗം. കുവൈറ്റ് അഗ്‌നിശമന വിഭാഗം നടത്തിയ സുരക്ഷാ ഡ്രില്ലില്‍ നേരിട്ട് പങ്കെടുത്ത് കുവൈറ്റ് പ്രധാനമന്ത്രി ഷെയ്ഖ് ജാബര്‍ അല്‍ മുബാറക് അല്‍ ഹമദ് അല്‍ സബാഹണ് ഉറപ്പുവരുത്തിയത്.
പ്രകൃതി ദുരന്തങ്ങളും മറ്റ് അത്യാഹിതങ്ങളും ഉണ്ടായാല്‍ രക്ഷാപ്രവര്‍ത്തനത്തിന് രാജ്യം സുസജ്ജമെന്ന് തെളിയിക്കുന്ന അഗ്‌നിശമന സേനയുടെ മോക്ഡ്രില്‍ അരിഫ്ജാനിലാണ് സംഘടിപ്പിച്ചത്.
മോക്ക് ഡ്രില്ലില്‍ ഉപ പ്രധാന മന്ത്രിയും ആഭ്യന്തരമന്ത്രയുമായ ഷെയ്ഖ് ഖാലിദ് അല്‍ ജരാഹ് അല്‍ സബാഹും ഉപ പ്രധാന മന്ത്രിയും ക്യാബിനറ്റ് കാര്യ മന്ത്രിയുമായ അനസ് അല്‍ സലേഹും മുതിര്‍ന്ന ഉദ്യോഗസ്ഥരും പ്രതിരോധമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.
അടിയന്തിര സാഹചര്യങ്ങളില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളെ ഏകോപിച്ചുകൊണ്ടുള്ള രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട പരിശീലനം ആവശ്യമാണെന്ന് കുവൈറ്റ് പ്രധാനമന്തി ഷെയ്ഖ് ജാബിര്‍ മുബാറക് അല്‍ സബാഹ് പറഞ്ഞു.
Post Your Comments