CricketLatest NewsSports

അപ്രതീക്ഷിത തോൽവിയിൽ ഇന്ത്യ : പരമ്പര സ്വന്തമാക്കി ന്യൂസിലൻഡ്

ഹാമില്‍ട്ടണ്‍: ന്യൂസിലൻഡിനെതിരായ 20-20 പരമ്പര കൈവിട്ട് ഇന്ത്യ. മൂന്നാം മത്സരത്തിൽ നാല് റൺസ് ജയമാണ് ന്യൂസിലാൻഡ് സ്വന്തമാക്കിയത്. ന്യൂസിലൻഡ് ഉയർത്തിയ 213 റൺസ് മറികടക്കാൻ ഇന്ത്യക്കായില്ല. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 212 റൺസ് നേടി. മറുപടി ബാറ്റിങ്ങിറങ്ങിയ ഇന്ത്യക്ക് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 208 റൺസ് നേടാനെ കഴിഞ്ഞൊള്ളൂ. ഇതോടെ പരമ്പര 2-1 ന്യൂസിലൻഡ് സ്വന്തമാക്കുകയായിരുന്നു.

43 റണ്‍സ് നേടിയ വിജയ് ശങ്കർ ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചു. ശിഖര്‍ ധവാന്‍ (5), രോഹിത് ശര്‍മ (32 പന്തില്‍ 38), ഋഷഭ് പന്ത് (12 പന്തില്‍ 28), ഹാര്‍ദിക് പാണ്ഡ്യ (11 പന്തില്‍ 21), എം.എസ് ധോണി (4 പന്തില്‍ 2) എന്നിവർ ഇന്ത്യയ്ക്കായി ബാറ്റ് വീശി. മിച്ചല്‍ സാന്റ്‌നര്‍, ഡാരില്‍ മിച്ചൽ രണ്ടു വിക്കറ്റ് വീതം ന്യൂസിലന്‍ഡിനായി സ്വന്തമാക്കി.

INDIA NEW ZEALAND

shortlink

Related Articles

Post Your Comments

Related Articles


Back to top button