ന്യൂഡൽഹി: റഫേല്‍ കരാറില്‍ പ്രധാനമന്ത്രിയുടെ ഇടപെല്‍ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ അദ്ദേഹത്തിനെതിരെ പോലീസില്‍ പരാതി നല്കി. എഎപി രാജ്യസഭാ എംപി സഞ്ജയ് സിംഗാണ് പരാതക്കാരന്. ഡൽഹിയിലെ നോർത്ത് അവന്യു പോലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്.
അതേസമയം റഫാൽ കരാറിൽ കൂടുതൽ വസ്തുതകൾ പുറത്തുവന്ന സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസില്‍ ‘സ്വതന്ത്ര’ സി ബി ഐ പരിശോധന നടത്തണമെന്ന് ആം ആദ്മി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാൾ ആവശ്യപ്പെട്ടു.
സ്വതന്ത്ര സിബിഐ സംവിധാനം പ്രധാനമന്ത്രിയുടെ ഓഫീസ് റെയ്ഡ് ചെയ്ത് കാറുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും പിടിച്ചെടുത്ത് അറസ്റ്റ് ചെയ്യണം. തന്റെ ഓഫീസും കൊൽക്കത്ത പോലീസ് കമ്മീഷണറുടെ ഓഫീസും റെയ്ഡു ചെയ്തതുപോലെ നടപടി സ്വീകരിക്കണമെന്നും കേജരിവാള്‍ പറഞ്ഞു.
Post Your Comments