മേപ്പാടി; കെണിവച്ച് പുള്ളിപ്പുലിയെ കൊന്ന സംഭവത്തിൽ ഉൾപ്പെട്ട രണ്ട് പേർ പോലീസ് പിടിയിലായി .
കള്ളൻതട് രദിഷ്( 30 ) , മാടക്കുന്ന് ചന്ദ്രൻ , എന്നിവരെയാണ് പോലീസ് അറസ്റ്റ്ചെയ്തത്.
മേപ്പാടി റെയ്ഞ്ചിലെ വൈത്തിരി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ മഞ്ഞളാം കൊല്ലി സരോജ ട്രസ്റ്റ് വക കൊട്ടാരം എസ്റ്റേറ്റിന് അകത്ത് പുള്ളിപ്പുലിയെ കെണിവച്ച് കൊലപ്പെടുത്തിയ കേസിലാണ് ഇരുവരുേ പിടിയിലായത്.
മാംസത്തിനായി വന്യമൃഗങ്ങളെ അനധികൃതമായി പിടികൂടാൻ ഒരുക്കിയ കെണിയിലാണ് പുള്ളിപുലി കുടുങ്ങിയത്.
പ്രതികളെ കൽപ്പറ്റ കോടതിയിൽ ഹാജരാക്കി. 1972 ലെ വന്യജീവി സംരക്ഷണ നിയമം, ഷെഡ്യൂളിൽ ഒന്നിൽ വരുന്നതാണ് പുള്ളിപുലി. 7 വർഷം വര െതടവ് ലഭിയ്ക്കാവുന്ന കുറ്റമാണിത് .
Post Your Comments