ഇരുചക്ര വാഹനങ്ങളിലെ സുരക്ഷാ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച പുതിയ സുരക്ഷാ ചട്ടപ്രകാരം തങ്ങളുടെ വിവിധ മോഡൽ സ്‌കൂട്ടറുകളിൽ യുബിഎസ്(യുണിഫൈഡ് ബ്രേക്കിംഗ് സംവിധാനം) സുരക്ഷ ഉൾപ്പെടുത്തി യമഹ.
ഫസീനോ, സൈനസ് റെയ് Z, സൈനസ് റെയ് ZR, സൈനസ് റെയ് ZR സ്ട്രീറ്റ് റാലി, സൈനസ് ആല്‍ഫ എന്നി മോഡലുകളാണ് കമ്പനിക്കുള്ളത്. കോള്‍ ഓഫ് ദി ബ്ലൂ’ ക്യാമ്പയിനുമായിട്ടാണ് യുബിഎസ് സംവിധാനമുള്ള ഈ സ്‌കൂട്ടറുകളെ യമഹ വിപണിയിൽ എത്തിക്കുക. പുതിയ സംവിധാനം ഉൾപ്പെടുത്തിയതല്ലാതെ മറ്റു മാറ്റങ്ങൾ സ്കൂട്ടറുകളിൽ വരുത്തിയിട്ടില്ല.
റെയ് ZR, ആല്‍ഫ മോഡലുകളില്‍ ഡിസ്‌ക്ക് ബ്രേക്ക് ഓപഷൻ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡിസ്‌ക്ക് ബ്രേക്കില്ലാത്ത യുബിഎസ് പതിപ്പുകള്‍ക്ക് 400 രൂപയും ഡിസ്‌ക്ക് ബ്രേക്കുള്ള യുബിഎസ് പതിപ്പുകള്‍ക്ക് 600 രൂപയും(ഡൽഹി എക്സ്ഷോറൂം വില അടിസ്ഥാനപ്പെടുത്തി)വർദ്ധിക്കും.
ഫസീനോ 55,193 രൂപ, റെയ് Z: 51,417 രൂപ, റെയ് ZR (ഡ്രം) 54,051 രൂപ, റെയ് ZR (ഡിസ്‌ക്ക്) 56,698 രൂപ, റെയ് ZR ഡാര്‍ക്ക്‌നൈറ്റ് 57,698 രൂപ, റെയ് ZR സ്ട്രീറ്റ് റാലി 58,698 രൂപ, ആല്‍ഫ (ഡ്രം) 52,272 രൂപ, ആല്‍ഫ (ഡിസ്‌ക്ക്) 55,730 രൂപ എന്നിങ്ങനെയാണ് ഡൽഹി ഡൽഹി എക്സ്ഷോറൂം വില
Post Your Comments