
മോട്ടോർ വാഹന വിപണിയിലെ പ്രമുഖ നിർമ്മാതാക്കളായ യമഹയുടെ ഏറ്റവും പുതിയ സ്കൂട്ടർ വിപണിയിൽ അവതരിപ്പിച്ചു. മാക്സി- സ്കൂട്ടർ ശ്രേണിയിലെ വാഹനമായ ഏറോക്സ് 155 മോട്ടോ ജിപി എഡിഷനാണ് ഇന്ത്യൻ വിപണിയിൽ എത്തിച്ചത്. കൂടാതെ, ഈ സ്കൂട്ടറിന്റെ ഇന്ത്യൻ വിപണി വിലയും പ്രഖ്യാപിച്ചിട്ടുണ്ട്. 2021 സെപ്തംബർ മാസത്തിലാണ് യമഹ ഏറോക്സ് 155 ന്റെ ആദ്യ പതിപ്പ് പുറത്തിറക്കിയത്. 14.7 ബിഎച്ച്പി കരുത്തുള്ള 155 സിസി എൻജിനാണ് ഏറോക്സ് 155 മോട്ടോ ജിപി എഡിഷന് നൽകിയിട്ടുള്ളത്.
റിപ്പോർട്ടുകൾ പ്രകാരം, ഈ സ്കൂട്ടറിന്റെ എക്സ്ഷോറൂം വില 1.41 ലക്ഷം രൂപയാണ്. യമഹയുടെ ബ്ലൂ സ്ക്വയർ പ്രീമിയം ഔട്ട്‌ലെറ്റ് മുഖാന്തരമാണ് ഈ സ്കൂട്ടർ ബുക്ക് ചെയ്യാനുള്ള അവസരം ലഭിക്കുന്നത്. മെറ്റാലിക് ബ്ലാക്ക്, റേസിംഗ് ബ്ലൂ, ഗ്രേ വെർമിലോൺ എന്നിങ്ങനെ മൂന്ന് നിറഭേദങ്ങളിൽ വാങ്ങാൻ സാധിക്കും. ഏറോക്സ് 155 മോട്ടോ ജിപി എഡിഷന് പുറമേ, മോൺസ്റ്റർ എനർജി മോട്ടോ ജിപി എഡിഷൻ യമഹ വിപണിയിൽ അവതരിപ്പിച്ചിരുന്നു.
Also Read: തൃശ്ശൂരിൽ എം.ഡി.എം.എയുമായി കാറ്ററിംഗ് സര്‍വീസ് ഉടമ അറസ്റ്റില്‍
Post Your Comments