ഇന്ത്യൻ വാഹന വിപണിയിൽ പ്രത്യേക ആധിപത്യമുള്ള നിർമ്മാതാക്കളാണ് യമഹ. വ്യത്യസ്ഥ റേഞ്ചിലും ഫീച്ചറുകളിലുമുള്ള വാഹനങ്ങൾ യമഹ പുറത്തിറക്കാറുണ്ട്. ഇത്തവണ വാഹന പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന യമഹ എംടി-09 മോഡലാണ് പുറത്തിറക്കുന്നത്. ലോഞ്ച് തീയതിയെ കുറിച്ച് ഔദ്യോഗിക വിവരങ്ങൾ പങ്കുവെച്ചിട്ടില്ലെങ്കിലും, ഈ മോഡലിൽ പ്രതീക്ഷിക്കാവുന്ന പ്രധാന ഫീച്ചറുകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.
889 സിസി എഞ്ചിനാണ് നൽകിയിരിക്കുന്നത്. അലോയ് വീലുകളാണ് മറ്റൊരു സവിശേഷത. ഹെഡ് ലൈറ്റ്, ടെയിൽ ലൈറ്റ്, ടേൺ സിഗ്നൽ ലാംമ്പ് തുടങ്ങിയവ എൽഇഡി ആണ്. സ്പീഡോമീറ്റർ, ട്രിപ്പ് മീറ്റർ, ഫ്യുവർ ഗേയ്ജ് തുടങ്ങിയവ ഡിജിറ്റലാണ് നൽകിയിരിക്കുന്നത്. ബ്രേക്ക് കൺട്രോൾ സിസ്റ്റം, ഡി-മോഡ്, സ്വിച്ചബിൾ എൻജിൻ റണ്ണിംഗ് മോഡ് തുടങ്ങിയവ അഡീഷണൽ ഫീച്ചറുകളാണ്. പ്രധാനമായും ഗ്രേ, ബ്ലാക്ക്, ബ്ലൂ എന്നിങ്ങനെ മൂന്ന് കളർ വേരിയന്റുകളിൽ വാങ്ങാനാകും. 11.50 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാവുന്നതാണ്.
Also Read: ചാനലുകളെ നിയന്ത്രിക്കാന്‍ മാര്‍ഗനിര്‍ദ്ദേശം കൊണ്ടുവരും: സുപ്രീംകോടതി
Post Your Comments