ഒമാന്‍: വിമാനത്താവള നവീകരണത്തിന്റെ ഭാഗമായി വിവിധ റോഡുകളില്‍ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തിയതായി അധികൃതർ. കഴിഞ്ഞ ദിവസം മുതല്‍ ആരംഭിച്ച നിയന്ത്രണം ഏഴ് മാസം തുടരുമെന്നും അതിനാല്‍ സുരക്ഷ മുന്‍ നിര്‍ത്തി ആവശ്യമായ മുന്‍കരുതലുകള്‍ ഡ്രൈവര്‍മാര്‍ സ്വീകരിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
എയര്‍പോര്‍ട്ട് റൗണ്ട് എബൗട്ടിനും ഡിപ്പാര്‍ച്ചര്‍ റൗണ്ട് എബൗട്ടിനുമിടയിലുള്ള 2403 ആം നമ്പർ റോഡിലാണ് ഗതാഗതം നിരോധിച്ചിരിക്കുന്നത്. എയര്‍പോര്‍ട്ട് റോഡിലെ റൗണ്ട് എബൗട്ടില്‍ നിന്ന് ഖലീഫ അല്‍ കബീര്‍ ഹൈവേയിലേക്ക് ഫാല്‍ക്കണ്‍ സിഗ്നലിലൂടെ തിരിയുകയും വലത്തോട്ട് ചേര്‍ന്ന് മൂവ് എന്‍ പിക് ഹോട്ടല്‍ റോഡിന്റെ ഭാഗത്തേക്ക് പോവുകയും ചെയ്യേണ്ടതാണെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു.
Post Your Comments