തിരുവനന്തപുരം: വിശ്വകര്‍മ്മ സഭയുടെ ആവശ്യങ്ങള്‍ സർക്കാർ നിഷേധിക്കുകയാണെന്നും ഇത് അനീതിയാണെന്നും വ്യക്തമാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിശ്വകര്‍മ്മ സഭ സെക്രട്ടേറിയറ്റ് നടയില്‍ നടത്തുന്ന രാപ്പകല്‍ സമരത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശങ്കരന് കമ്മിഷന് റിപ്പോര്‍ട്ട് നടപ്പിലാക്കുക, ദേവസ്വം ബോര്‍ഡിലും റിക്രൂട്ട്മെന്റ് ബോര്‍ഡിലും അര്‍ഹമായ സംവരണം നല്‍കുക, പരമ്പരാഗത തൊഴില്‍ സമുദായ പ്രഖ്യാപനത്തിന്റെ തുടര്‍ നടപടികള്‍ ആരംഭിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് വിശ്വകര്‍മ്മ സഭ സമരം നടത്തുന്നത്.
Post Your Comments