Latest NewsKerala

ബി​ജെ​പി​യും സി​പി​എ​മ്മും ചേ​ര്‍​ന്ന് യു​ഡി​എ​ഫി​നെ തോ​ല്‍​പ്പി​ക്കാ​ന്‍ ശ്രമിക്കുന്നതായി രമേശ് ചെന്നിത്തല

കോ​ഴി​ക്കോ​ട്: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യുഡിഎഫിനെ തോല്‍പ്പിക്കാന്‍ സിപിഎമ്മും ബിജെപിയും ശ്രമിക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സി​പി​എം പ​ര​സ്യ​മാ​യി ബി​ജെ​പി​യെ എ​തി​ര്‍​ക്കു​ക​യും ര​ഹ​സ്യ​മാ​യി ബി​ജെ​പി​യു​മാ​യി കൈ​ക്കോ​ര്‍​ക്കു​കയുമാണ് ചെയ്യുന്നത്. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സി​നെ ദു​ര്‍​ബ​ല​പ്പെ​ടു​ത്തു​ക​യും ബി​ജെ​പി​യെ ശ​ക്തി​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു സി​പി​എം. രണ്ട് പാർട്ടിയുടെയും ലക്ഷ്യം ഒന്നാണെന്നും അദ്ദേഹം പറയുകയുണ്ടായി.

മോ​ദി സ​ര്‍​ക്കാ​ര്‍ മ​തേ​ത​ര​ത്വ​ത്തെ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ത്തു. മോ​ദി എ​ന്തെ​ല്ലാം പ​റ​ഞ്ഞാ​ലും 30,000 കോ​ടി അ​ഴി​മ​തി ന​ട​ത്തി ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ച്ച അ​ദ്ദേ​ഹ​ത്തി​ന് ഇ​നി അ​ധി​കാ​ര​ത്തി​ല്‍ തു​ട​രാ​ന്‍ അ​നു​വാ​ദ​മില്ല. മോ​ദി സ​ര്‍​ക്കാ​രി​നെ താ​ഴെ​യി​റ​ക്കു​ക​യാ​ണ് യു​ഡി​എ​ഫി​ന്‍റെ ലക്ഷ്യമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button