CricketLatest NewsSports

രഞ്ജി ട്രോഫി കിരീടമണിഞ്ഞ് വിദര്‍ഭ

നാഗ്പൂര്‍: തുടര്‍ച്ചയായ രണ്ടാം രഞ്ജി ട്രോഫി കിരീടമണിഞ്ഞ് വിദര്‍ഭ. കലാശ പോരാട്ടത്തിൽ 78 റണ്‍സിന് സൗരാഷ്ട്രയെ പരാജയപ്പെടുത്തിയാണ് വിദര്‍ഭ കിരീടം സ്വന്തമാക്കിയത്. അവസാന ദിനത്തിൽ 206 റണ്‍സ് വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ സൗരാഷ്ട്രയ്ക്ക് 127 റണ്‍സ് നേടാനെ സാധിച്ചൊള്ളു. ആറു വിക്കറ്റ് വിക്കറ്റ് സ്വന്തമാക്കിയ ആദിത്യ സര്‍വതെയും മൂന്ന് വിക്കറ്റെടുത്ത അക്ഷയ് വാഖറെയുമാണ് സൗരാഷ്ട്രയെ എറിഞ്ഞിട്ടത്. 11 വിക്കറ്റും 49 റണ്‍സും നേടിയ സര്‍വതെ കളിയിലെ താരമായി മാറി.

2012-2013 സീസണിലും, 2015-2016 സീസണിലും ഫൈനലിലെത്തി പരാജയപ്പെട്ട സൗരാഷ്ട്രയ്ക്ക് ഇത്തവണയും നിരാശയോടെ മടക്കം. സ്കോര്‍ വിദര്‍ഭ 312, 200, സൗരാഷ്ട്ര 307, 127.

രഞ്ജി ട്രോഫി കിരീടം നിലനിര്‍ത്തുന്ന ആറാമത്തെ ടീമാണ് വിദര്‍ഭ. ഇതിനു മുൻപ് മുംബൈ, മഹാരാഷ്ട്ര, കര്‍ണാടക, രാജസ്ഥാന്‍, ഡല്‍ഹി ടീമുകളാണ് കിരീടം നിലനിര്‍ത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button