NewsInternational

ഇറാഖില്‍ അമേരിക്കയുടെ സൈനിക ക്യാംപ്; നീക്കത്തിനെതിരെ ഷിയാ നേതാവ്

 

ബാഗ്ദാദ്: ഇറാഖില്‍ സൈനിക ക്യാംപ് സ്ഥാപിക്കാനുള്ള അമേരിക്കയുടെ നീക്കത്തിനെതിരെ ഇറാഖിലെ മുതിര്‍ന്ന ഷിയാ നേതാവ് ആയത്തുല്ല അലി അല്‍ സിസ്താനി. സൈനികത്താവളം നിര്‍മിക്കാനുള്ള ട്രംപിന്റെ നീക്കത്തിനെതിരെ ശക്തമായ വിമര്‍ശനമാണ് സിസ്താനി ഉയര്‍ത്തുന്നത്.

ഇറാഖില്‍ നിന്ന് ഇറാനിന്റെ നീക്കങ്ങള്‍ നിരീക്ഷിക്കലാണ് അമേരിക്കയുടെ ലക്ഷ്യം. തീരുമാനത്തിനെതിരെ വ്യാപകമായ എതിര്‍പ്പുകള്‍ ഉയരുന്നുണ്ട്. ഇതിനിടയിലാണ് ഷിയാ നേതാവും വിമര്‍ശനവുമായി രംഗത്ത് എത്തിയത്.

അയല്‍ രാജ്യങ്ങളുമായി മികച്ചതും സന്തുലിതവുമായ ബന്ധമാണ് ഇറാഖ് ആഗ്രഹിക്കുന്നതെന്ന് സിസ്താനി വ്യക്തമാക്കി. അതുകൊണ്ട് അനധികൃതമായ താല്‍പര്യങ്ങള്‍ രാജ്യം അംഗീകരിക്കരുതെന്നും ആയത്തുല്ല അലി അല്‍ സിസ്താനി കൂട്ടിച്ചേര്‍ത്തു.

സൈനിക താവളം നിര്‍മിക്കുന്നതിലൂടെ വാഷിങ്ടണില്‍ ഇരുന്ന് ഇറാനിന്റെ എല്ലാ നീക്കവും മനസ്സിലാക്കാനുള്ള അമേരിക്കയുടെ പദ്ധതിയോട് പ്രതികൂല നിലപാടിലാണ് ഇറാഖ് പ്രസിഡന്റും പ്രധാനമന്ത്രിയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button