ദുബായ്: ഗതാഗത നിയമങ്ങള്‍ ലംഘിക്കാതെ വാഹനമോടിച്ചാല്‍ ട്രാഫിക് പിഴയില്‍ ഇളവ് നൽകുന്ന പദ്ധതിക്ക് തുടക്കം കുറിച്ച് ദുബായ് പോലീസ്. ഒരിക്കല്‍ പിഴ ലഭിച്ചശേഷം 12 മാസം ഒരു നിയമലംഘനവും നടത്തിയില്ലെങ്കില്‍ പിഴ പൂര്‍ണമായും ഒഴിവാക്കുമെന്നും ഒമ്പതുമാസം നിയമലംഘനം നടത്തിയില്ലെങ്കില്‍ 75 ശതമാനം ഇളവും ആറു മാസമാണെങ്കില്‍ 50 ശതമാനവും മൂന്നു മാസമാണെങ്കില്‍ 25 ശതമാനവും ലഭിക്കുമെന്ന് ദുബായ് പോലീസ് മേധാവി കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മര്‍റി പറഞ്ഞു.
10,000 ദിര്‍ഹം പിഴ ലഭിച്ചയാള്‍ ഒരു വര്‍ഷത്തേക്ക് വേറെ നിയമലംഘനങ്ങള്‍ നടത്തിയില്ലെങ്കില്‍ ഈ തുക നല്‍കേണ്ടതില്ല. നിയമം നിലവില്‍ വന്ന ബുധനാഴ്ച മുതല്‍ ഒരുവർഷത്തേക്കാണ് പിഴ പൂർണമായും ഒഴിവാക്കുന്നതിനുള്ള സമയപരിധി. പുതിയ തീരുമാനം വാഹനമോടിക്കുന്നവരുടെ ബാധ്യത കുറയ്ക്കുന്നതിനൊപ്പം ഗതാഗത നിയമങ്ങള്‍ പാലിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുമെന്നാണ് കരുതുന്നത്.
Post Your Comments