Latest NewsKerala

എൽ ഡി എഫ് സർക്കാറിന്റെ വാർഷിക ആഘോഷങ്ങൾക്ക് മാറ്റിവെച്ചത് 9 കോടിയോളം രൂപ; വിമർശനവുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: എൽ ഡി എഫ് സർക്കാറിന്റെ വാർഷിക ആഘോഷങ്ങൾക്ക് 9 കോടി രൂപ മാറ്റിവെച്ചതിനെതിരെ വിമർശനവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ആഘോഷ പരിപാടികളിൽ നിന്ന് യു ഡി എഫ് അംഗങ്ങൾ വിട്ടു നിൽക്കും. എം പാനൽ കണ്ടക്ടർമാരുടെ കാര്യത്തിൽ സർക്കാർ അനുകൂലമായ തീരുമാനം എടുക്കണമെന്നും തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് പ്രളയ സെസ് ഒഴിവാക്കിയതെന്നും ചെന്നിത്തല വ്യക്തമാക്കി.

ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി പെബ്രുവരി 12 ന് യുഡിഎഫ് യോഗം ചേരുമെന്നും ഫെബ്രുവരി 20ാം തീയതിയോടെ യുഡിഎഫിന്‍റെ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് രൂപമാകുമെന്നും ചെന്നിത്തല അറിയിച്ചു. അതേസമയം ദുബായിൽ നടക്കുന്ന ലോക കേരള സഭയിൽ യു ഡി എഫ് പ്രതിനിധിയായി കെ സി ജോസഫ് പങ്കെടുക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button