കുവൈറ്റ്: ഇന്ത്യയിൽ നിന്നുള്ള ചിക്കൻ ഉൽപ്പന്നങ്ങൾക്ക് വിലക്കേർപ്പെടുത്തി കുവൈറ്റ്. പക്ഷിപ്പനി ബാധയ്ക്കെതിരെയുള്ള മുൻകരുതലാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഫ്രഷ്, ഫ്രോസൻ കോഴി ഇറച്ചിയും അനുബന്ധ ഉൽപന്നങ്ങളും ഇറക്കുമതി ചെയ്യരുതെന്നാണ് ഭക്ഷ്യ-പോഷകാഹാര അതോറിറ്റിയുടെ അറിയിപ്പ്. അതേസമയം പക്ഷി മാർക്കറ്റിൽ വിൽപനയ്ക്കു വച്ച മുഴുവൻ പക്ഷികളെയും പക്ഷിപ്പനിക്കെതിരായ പ്രതിരോധ നടപടിയുടെ ഭാഗമായി അധികൃതർ കൊന്നൊടുക്കി.
Post Your Comments