ചരിത്ര നേട്ടവുമായി മുന്നേറി ഹീറോ മോട്ടോർകോർപ്. ഒരു മാസം 7.69 ലക്ഷം ടൂ വീലറുകള്‍ നിര്‍മ്മിച്ച് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇരുചക്രവാഹന നിര്‍മാതാക്കളെന്ന നേട്ടമാണ് ഹീറോ സ്വന്തമാക്കിയത്.സ്‌പ്ലെന്‍ഡര്‍, പാഷന്‍ എന്നീ ബൈക്കുകൾ വില്‍പ്പന ഏഴ് ലക്ഷത്തിലെത്തിക്കാൻ കമ്പനിയെ സഹായിച്ചു.
ആദ്യമായാണ് ഹീറോ ഇത്രയും വലിയ വില്‍പ്പന നേട്ടമുണ്ടാക്കിയത്. കൂടാതെ ആഗോളതലത്തിൽ പ്രതിമാസ വിൽപ്പന 7.50 ലക്ഷം യൂണിറ്റ് കൈവരിക്കുന്ന ആദ്യ ഇരുചക്രവാഹന നിർമാതാവുമായും ഹീറോ മാറി. ഇതിനു മുൻപും പല തവണ ഏഴ് ലക്ഷം എന്ന നമ്പര്‍ മറി കടന്നിട്ടുണ്ട്. ഇതില്‍ മൂന്ന് തവണയും ഈ സാമ്പത്തിക വര്‍ഷത്തിലെന്നത് ശ്രദ്ധേയം.
കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ 42 ലക്ഷം ഇരുചക്ര വാഹനങ്ങളാണ് ഹീറോ വിപണിയിൽ എത്തിച്ചത്. കഴിഞ്ഞ മാസം സ്‌പ്ലെണ്ടർ, പാഷന്‍ എന്നി ബൈക്കുകളാണ് ഏറ്റവുമധികം വിറ്റു പോയത്.
Post Your Comments