Latest NewsKerala

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പദ്‌മകുമാറിനെ ഒഴിവാക്കാന്‍ നീക്കം

തിരുവനന്തപുരം : ശബരിമല വിഷയത്തിൽ സുപ്രീംകോടതിയില്‍ ദേവസ്വം ബോര്‍ഡ് നിലപാട് മാറ്റിയത് പ്രസിഡന്റിനെ അറിയിച്ചില്ലെന്ന വിവരത്തെ തുടര്‍ന്ന് പ്രസിഡന്റ് എ.പദ്‌മകുമാറിനെ ഒഴിവാക്കാന്‍ നീക്കം. ശബരിമല യുവതീ പ്രവേശം സംബന്ധിച്ച വിധിയിലെ ആശയക്കുഴപ്പം തുടരുന്നതിനിടെയാണ് ഇങ്ങനൊരു നീക്കം. ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ എന്‍.വാസു മുഖേന മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഇടപെട്ടാണ് നിലപാട് മാറ്റം എന്നാണ് സൂചന.

ജനുവരി 31 ന് വസ്വം ബോര്‍ഡ് കമ്മീഷണറുടെ കാലാവധി തീരുകയാണെന്ന് ഇക്കാര്യം ബോർഡ് സർക്കാരിനെ അറിയിച്ചിരുന്നു. കമ്മീഷണറോട് വിശദീകരണം നടത്തിയിരിക്കുകയാണെന്നും പദ്‌മകുമാർ വ്യക്തമാക്കിയിരുന്നു. കമ്മീഷണർക്ക് കാര്യങ്ങൾ അറിയാം,അദ്ദേഹം നാളെ അത് മാധ്യമങ്ങളോട് പറയുകയും ചെയ്യുമെന്നും പ്രസിഡന്റ് പറഞ്ഞു. കമ്മീഷണര്‍ വിരമിക്കുമ്പോള്‍ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് അധ്യക്ഷനാക്കിയേക്കും. രാജഗോപാലന്‍ നായരെ ദേവസ്വംബോര്‍ഡ് അധ്യക്ഷനായി തിരിച്ചെത്തിക്കാനും നീക്കം നടക്കുന്നുണ്ട്

പ്രതിസന്ധിയുണ്ടാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഭക്തരും ഭരണഘടനയും ദേവസ്വം ബോർഡിന് ഒരുപോലെയാണെന്നും പദ്‌മകുമാർ വ്യക്തമാക്കി. ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ബോർഡിന് കൃത്യമായ നിലപാടുകൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button