ഏറ്റുമാനൂര്‍: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ കേരളത്തിന്റെ വിവിധ സ്ഥലങ്ങളിൽ പ്രതിഷേധങ്ങൾ നടക്കുകയാണ്. സുപ്രീം കോടതി വിധിയെ പിന്തുണച്ച ദേവസ്വംബോര്‍ഡ് അംഗങ്ങള്‍ക്കെതിരെ ആക്രമണം നടക്കുന്നതിനാൽ ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ സാംസ്കാരിക സമ്മേളനത്തില്‍ നിന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ പദ്മകുമാറും അംഗങ്ങളും പിന്മാറി.
ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ സാംസ്കാരിക സമ്മേളനത്തില്‍ നിന്നാണ് പ്രസിഡന്‍റും അംഗങ്ങളും ഒഴിവായത്. ഇന്നലെ സുപ്രീംകോടതിയില്‍ ശബരിമലയിലെ യുവതീപ്രവേശനത്തെ അനുകൂലിച്ച് ദേവസ്വംബോര്‍ഡ് നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് പ്രതിഷേധം ഭയന്ന് പരിപാടിയില്‍ നിന്ന് പ്രസിഡന്‍റും അംഗങ്ങളും വിട്ടുനില്‍ക്കുന്നത്.
ക്ഷേത്ര നോട്ടീസില്‍ അംഗങ്ങളുടെ പേരുമുണ്ടായിരുന്നു. എന്നാല്‍ അവരാരും ഇത്തവണ ചടങ്ങിന് എത്തിയില്ല. പത്തര മണിക്ക് നടക്കേണ്ടിയിരുന്ന സാംസ്കാരികസമ്മേളനത്തിലും അംഗങ്ങളോ പ്രസിഡന്‍റോ എത്തില്ല എന്നാണ് അറിയിച്ചതെന്നാണ് ക്ഷേത്രോപദേശകസമിതി വ്യക്തമാക്കുന്നത്.
Post Your Comments