KeralaLatest News

ആലപ്പാട് കരിമണൽ ഖനനം : ചർച്ചയ്ക്ക് ശേഷമുള്ള സർക്കാർ തീരുമാനം ഇങ്ങനെ

തിരുവനന്തപുരം : ആലപ്പാട് കരിമണൽ ഖനനവുമായി ബന്ധപ്പെട്ടു സമരസമിതിയുമായി നടത്തിയ ചർച്ചയിൽ സുപ്രധാന തീരുമാനവുമായി സർക്കാർ. വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ട് വരുന്നത് വരെ ആലപ്പാട്ടെ സീ വാഷിങ് ഒരു മാസത്തേക്ക് നിർത്തിവെക്കുമെന്ന് വ്യവസായ മന്ത്രി ഇ. പി ജയരാജൻ. ഈ വിദഗ്ധസമിതിയുടെ റിപ്പോർട്ടിനനുസരിച്ചാകും സീ വാഷിംഗ് തുടരുന്ന കാര്യം സർക്കാർ തീരുമാനിക്കുക. ഇൻലൻഡ് വാഷിങ് തുടരും. പുലിമുട്ടും,കടൽ ഭിത്തിയും ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.  സമരം അവസാനിപ്പിക്കണമെന്ന് സമര സമിതിയോട് ആവശ്യപ്പെട്ടെന്നും സമരം പിന്‍വലിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ കരിമണൽ കേരളത്തിന്റെ പൊതുസ്വത്താണെന്നും അതിനാൽ പൊതുമേഖലയിൽ ഖനനം നിർത്താനാകില്ലെന്നും ഇ പി ജയരാജൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button