ഈ വർഷം ജനുവരിയിൽ പത്തുലക്ഷത്തിലധികംപേർ റേഷൻ പോർട്ടബിലിറ്റി സംവിധാനം ഉപയോഗിച്ചതായി സിവിൽ സപ്ളൈസ് ഡയറക്ടർ അറിയിച്ചു. ജനുവരിയിൽ ആകെ റേഷൻ വാങ്ങിയ 7062070 പേരിൽ 1016042 പേർ ഈ സംവിധാനം ഉപയോഗിച്ചു. (14.38 ശതമാനം). സംസ്ഥാനത്തെ ഏത് റേഷൻകടയിൽനിന്നും റേഷൻ വാങ്ങാൻ സൗകര്യമൊരുക്കുന്ന റേഷൻ പോർട്ടബിലിറ്റി സംവിധാനം 2018 ഏപ്രിൽ മുതൽ നിലവിൽ വന്നതോടെയാണ് ഗുണഭോക്താക്കൾക്ക് ഇഷ്ടമുള്ള കടയിൽനിന്ന് റേഷൻ സാധനങ്ങൾ കൈപ്പറ്റി തുടങ്ങിയത്. 2018 ഡിസംബറിൽ 1009893 പേരാണ് പോർട്ടബിലിറ്റി സംവിധാനം ഉപയോഗിച്ചത്. വിശദവിവരങ്ങൾ epos.kerala.gov.in വെബ്സൈറ്റിൽ ലഭ്യമാണ്.
Post Your Comments