വനിതാ ശിശുവികസന വകുപ്പിൽ ജെൻഡർ അഡൈ്വസറുടെ ഓഫീസിലേക്ക് ഒരു ഓഫീസ് അറ്റൻഡന്റിനെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ഫെബ്രുവരി 12ന് രാവിലെ 11ന് പൂജപ്പുരയിലുള്ള വനിതാ ശിശുവികസന വകുപ്പ് ഡയറക്ടറേറ്റിൽ വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. യോഗ്യത: എസ്.എസ്.എൽ.സി. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. പ്രായം 01.01.2019 ൽ 18 വയസ് തികഞ്ഞിരിക്കണം. 45 വയസ് കഴിയാൻ പാടില്ല. യോഗ്യതയുള്ളവർ നിശ്ചിത യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ (അറ്റസ്റ്റ് ചെയ്ത പകർപ്പുകൾ സഹിതം) അന്നേ ദിവസം രാവിലെ 10ന് എത്തിച്ചേരണം.
Post Your Comments