ഇടുക്കി : കേരള കോണ്‍ഗ്രസിന് രണ്ട് സീറ്റ് വേണമെന്ന ആവശ്യത്തില്‍ ഉറച്ച് പാര്‍ട്ടി നേതാക്കള്‍. ഏറ്റവുമൊടുവിലായി കേരള കോണ്‍ഗ്രസ് എം വൈസ് ചെയര്മാന് ജോസ്.കെ.മാണിയാണ് രണ്ട് സീറ്റെന്ന ആവശ്യത്തില്‍ പാര്‍ട്ടി ഉറച്ച് നില്‍ക്കുകയാണെന്ന് വെളിപ്പെടുത്തിയത്.
കേരളയാത്രയുടെ ഇടുക്കി ജില്ലയില്‍ ലഭിച്ച സ്വീകരണത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയായിരുന്നു ജോസ്.കെ മാണി നിലപാട് ആവര്‍ത്തിച്ചത്. ഇടുക്കി കേരളാ കോണ്‍ഗ്രസിന്റെ ഹൃദയഭൂമിയാണെന്ന് പറഞ്ഞ ജോസ് കെ മാണി കോട്ടയത്തെ കൂടാതെ ഇടുക്കി,ചാലക്കുടി ഇവയിലേതെങ്കിലും ഒരു മണ്ഡലം കേരള കോണ്‍ഗ്രസിന് നല്‍കണമെന്ന് ആവശ്യപ്പെട്ടു.
ലയനത്തിന് ശേഷം പാര്‍ട്ടിയുടെ ശക്തിക്ക് അനുസരിച്ചുള്ള പാതിനിധ്യം ലോക്സഭയിലോ നിയമസഭയിലോ ലഭിച്ചിട്ടില്ല. രണ്ടാമതൊരു സീറ്റെന്ന ആവശ്യം മുന്നണിയില്‍ ഉന്നയിച്ചിട്ടുണ്ട്.
Post Your Comments