Latest NewsKerala

നമ്മുടെ കേരളം ‘കേരള’മാകാൻ ഇനിയും കാത്തിരിക്കണം; പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കു​ന്ന​ത് നീ​ട്ടി വ​ച്ചു

തിരുവനന്തപുരം: സം​സ്ഥാ​ന​ത്തി​ന്‍റെ പേ​ര് ഇം​ഗ്ലീ​ഷ്, ഹി​ന്ദി ഭാ​ഷ​ക​ളി​ല​ട​ക്കം “കേ​ര​ളം’ എ​ന്നാ​ക്കി മാ​റ്റു​ന്ന​തി​നാ​യു​ള്ള പ്രമേയാവതരണം മാറ്റിവെച്ചു. ഇം​ഗ്ലീ​ഷ്, ഹി​ന്ദി ഭാ​ഷ​ക​ളി​ല​ട​ക്കം സം​സ്ഥാ​ന​ത്തി​ന്‍റെ പേ​ര് “കേ​ര​ള’ എ​ന്ന​തി​നു പ​ക​രം “കേ​ര​ളം’ എ​ന്നാ​ക്കി മാ​റ്റു​ന്ന​തി​ന് നി​യ​മ​നി​ര്‍​മാ​ണം ന​ട​ത്ത​ണ​മെ​ന്ന് കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നോ​ട് അ​ഭ്യ​ര്‍​ഥി​ക്കു​ന്ന​താ​ണ് പ്രമേയം. കൂ​ടു​ത​ല്‍ ച​ര്‍​ച്ച​ക​ള്‍ വേ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രു​ടെ ആ​വ​ശ്യ​ത്തെ തു​ട​ര്‍​ന്നാ​ണ് പ്രമേയം അവതരിപ്പിക്കുന്നത് നീട്ടിവെച്ചത്.

കോ​ള​നി​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​ന്ന​താ​ണ് കേ​ര​ള എ​ന്ന പേ​ര്. നാ​ടി​ന്‍റെ ഭാ​ഷ​യു​ടെ​യും സം​സ്കാ​ര​ത്തി​ന്‍റെ​യും സ​ത്ത ഈ ​പേ​ര് ഉ​ള്‍​ക്കൊ​ള്ളു​ന്നി​ല്ലെന്നും അതിനാൽ സംസ്ഥാനത്തിന്റെ പേര് ‘കേരളം’എന്നാക്കി മാറ്റണമെന്നുമാണ് സർക്കാരിന്റെ ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button