ബെംഗളൂരു: ട്രെയിന്‍ ടിക്കറ്റിനെക്കാളും അധികം തുകയാണ് ബാനസവാടി സ്റ്റേഷനില്‍ നിന്ന് സമീപ സ്ഥലങ്ങളിലേക്കെത്താന്‍ ഓട്ടോകളും ടാക്‌സികളും ഈടാക്കുന്നത്. തുടര്‍യാത്രാ സൗകര്യമില്ലാത്ത ബാനസവാടിയലേക്ക് യശ്വന്തപുര-കണ്ണൂര്‍ എക്‌സ്പ്രസ് ട്രെയിനും കൂടി മാറ്റിയതോടെ മലയാളികളുടെ യാത്രാ ക്ലേശം കൂടുതല്‍ വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.
റെയില്‍വേ സ്റ്റേഷനില്‍ നിന്നു മെയിന്‍ റോഡിലേക്ക് പുലര്‍ച്ചെയും രാത്രിയും 150 രൂപ വരെയാണ് ഓട്ടോക്കാര്‍ ഈടാക്കുന്നത്. സ്റ്റേഷനില്‍ നിന്ന് ബിഎംടിസി ബസ് സൗകര്യമുള്ള മെയിന്‍ റോഡിലേക്ക് എത്താന്‍ 2 കിലോമീറ്റര്‍ ദൂരമുണ്ട്. ഇട റോഡുകളുടെ വീതിക്കുറവ് കാരണം വാഹനങ്ങള്‍ എതിരെ വന്നാല്‍ ഗതാഗതകുരുക്കും പതിവാണ്.
മലയാളി സംഘടനകളുടെ ഏറെക്കാലത്തെ മുറവിളിക്ക് ശേഷമാണ് സ്റ്റേഷനില്‍ പ്രീപെയ്ഡ് കൗണ്ടര്‍ ആരംഭിച്ചത്. എന്നാല്‍ അതും ഇപ്പോള്‍ കാര്യക്ഷമമല്ലെന്നാണ് പൊതുവെയുള്ള ആരോപണം. വഴിയരികില്‍ നിര്‍ത്തിയാണ് ഓട്ടോറിക്ഷകള്‍ യാത്രക്കാരെ കയറ്റുന്നത്.
Post Your Comments