Latest NewsKerala

കരയോഗം മെമ്പറായ ഒരു നായരും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയ്ക്ക് മേലില്‍ വോട്ടു ചെയ്യില്ല. -അഡ്വ.എ.ജയശങ്കര്‍

കൊച്ചി : ശബരിമല വിഷയത്തില്‍ എന്‍എസ്എസ് നല്‍കിയ പുനപരിശോധന ഹര്‍ജ്ജി സര്‍ക്കാരും ദേവസ്വം ബോര്‍ഡും സുപ്രീം കോടതിയില്‍ എതിര്‍ത്ത സാഹചര്യത്തില്‍ കരയോഗം മെമ്പറായ ഒരു നായരും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയ്ക്ക് മേലില്‍ വോട്ടു ചെയ്യില്ലെന്ന് പ്രമുഖ രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ.എ.ജയശങ്കര്‍.

നായര്‍ സര്‍വീസ് സൊസൈറ്റിയുടെ അഭിമാന പ്രശ്‌നമാണ് ശബരിമല യുവതി പ്രവേശനം. മുന്‍ അറ്റോര്‍ണി ജനറല്‍ പരാശരനെ വക്കാലത്ത് ഏല്പിച്ചു. ജഡ്ജിമാര്‍ക്കു സദ്ബുദ്ധി തോന്നാന്‍ സമുദായാംഗങ്ങള്‍ എല്ലാവരും സമീപത്തുള്ള ക്ഷേത്രത്തില്‍ വഴിപാട് കഴിപ്പിച്ചു പ്രാര്‍ത്ഥിക്കണം എന്ന് ജനറല്‍ സെക്രട്ടറി കീഴ്ഘടകങ്ങള്‍ക്കു നിര്‍ദേശവും നല്‍കി. അതുകൊണ്ട് തന്നെ പുന:പരിശോധന ഹര്‍ജിയെ എതിര്‍ത്തു വാദിച്ച ദേവസ്വം ബോര്‍ഡിനോടും സര്‍ക്കാരിനോടും സര്‍വീസ് സൊസൈറ്റി ഒരിക്കലും ഒരു കാരണവശാലും ക്ഷമിക്കില്ല.- ജയശങ്കര്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം :ശബരിമല കേസിൽ സുപ്രീംകോടതി പുന:പരിശോധന ഹർജികൾ വാദം കേട്ടു, വിധി പറയാനെടുത്തു. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പ് രണ്ടിലൊന്നറിയാൻ കഴിഞ്ഞേക്കും.നായർ സർവീസ് സൊസൈറ്റിയുടെ അഭിമാന പ്രശ്നമാണ് ശബരിമല യുവതി പ്രവേശനം. മുൻ അറ്റോർണി ജനറൽ പരാശരനെ വക്കാലത്ത് ഏല്പിച്ചു. ജഡ്ജിമാർക്കു സദ്ബുദ്ധി തോന്നാൻ സമുദായാംഗങ്ങൾ എല്ലാവരും സമീപത്തുള്ള ക്ഷേത്രത്തിൽ വഴിപാട് കഴിപ്പിച്ചു പ്രാർത്ഥിക്കണം എന്ന് ജനറൽ സെക്രട്ടറി കീഴ്ഘടകങ്ങൾക്കു നിർദേശവും നൽകി.ഇനി എല്ലാം ഭഗവാൻ്റെ കയ്യിൽ.പക്ഷേ, ഒരു കാര്യമുണ്ട്. പുന:പരിശോധന ഹർജിയെ എതിർത്തു വാദിച്ച ദേവസ്വം ബോർഡിനോടും സർക്കാരിനോടും സർവീസ് സൊസൈറ്റി ഒരിക്കലും ഒരു കാരണവശാലും ക്ഷമിക്കില്ല. കരയോഗം മെമ്പറായ ഒരു നായരും മാർക്സിസ്റ്റ് പാർട്ടിയ്ക്ക് മേലിൽ വോട്ടു ചെയ്യില്ല. ഭഗവാൻ ധർമ്മശാസ്താവാണെ സത്യം.

https://www.facebook.com/AdvocateAJayashankar/photos/a.753112281485167/1884546845008366/?type=3&__xts__%5B0%5D=68.ARDeeBkF7KbJfwvu8Ur6NyZxWxRL3nRhwE2RTbJQfX32eV-SueByFjjwoOvZT5F25TUn4lqFkOFFYmcbM0gdT_hFxRkVX_eHG3XpfjyMNZS_GhBux8ZFXV5tHkhFSWRqAAo4elSOq2xHSy9pMUKePEleZ-q3t3y6Mr0xOUTwUaM-QjPX8822g77izqgxgSLvAV0nyHi28NJvIihqP2qs7HaP4CGQ2vYEib-PBazeKh6Q0Dd6SP7elHJb0JAMaWP6YYAPAjIqGetarXjhCYrrEhOC7LWG6WZ4zs_bSeWMp7TctayJCZJRUUez_rIt5SNblWuobfmp9SaCRQcyyb7EpOxMcw&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button