Latest NewsKeralaNews

ഷംസീര്‍ എന്താണ് പറഞ്ഞതെന്ന് മനസിലാക്കാതെ വര്‍ഗീയവത്ക്കരണത്തിനാണ് എന്‍എസ്എസ് ശ്രമിക്കുന്നത്: സിപിഎം

സുകുമാരന്‍ നായര്‍ സംഘപരിവാര്‍ പതിപ്പായി മാറുന്നു

തിരുവനന്തപുരം: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം. സ്പീക്കര്‍ പറഞ്ഞത് മനസിലാക്കാതെ വര്‍ഗീയവത്ക്കരണത്തിനാണ് എന്‍എസ്എസ് ശ്രമിക്കുന്നതെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം എ കെ ബാലന്‍ കുറ്റപ്പെടുത്തി. സുകുമാരന്‍ നായര്‍ സംഘപരിവാര്‍ പതിപ്പാകുന്നുവെന്നാണ് സിപിഎം വിമര്‍ശനം.

‘സുകുമാരന്‍ നായരാണ് മാപ്പ് പറയേണ്ടത്. സ്പീക്കര്‍ പ്രത്യേക വിഭാഗത്തില്‍ ജനിച്ചുപോയി എന്നത് കൊണ്ട് ഒറ്റപ്പെടുത്തുകയാണ്. ആര്‍എസ്എസ് പ്രചാരണം എന്‍എസ്എസ് ഏറ്റുപിടിക്കുന്നു. കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ സുകുമാരന്‍നായരുടെ നിര്‍ദ്ദേശം ആ സമുദായം തന്നെ തള്ളിക്കളഞ്ഞു. തെറ്റിദ്ധാരണയാണെങ്കില്‍ സുകുമാരന്‍ നായര്‍ തിരുത്തണം. സ്പീക്കറോട് മാപ്പുപറയണം’, സിപിഎം നേതാവ് എ കെ ബാലന്‍ ആവശ്യപ്പെട്ടു.

വിശ്വാസികളുടെ വികാരങ്ങളെ ഷംസീര്‍ വ്രണപ്പെടുത്തിയെന്നായിരുന്നു എന്‍എസ്എസ് പ്രസ്താവന.

shortlink

Related Articles

Post Your Comments

Related Articles


Back to top button