ചാലക്കുടി: ചാലക്കുടിയില്‍ അഭിനേതാവിനെ മുളകു സ്‌പ്രേ അടിച്ച് എയര്‍ ഗണ്‍ ചൂണ്ടി കാറില്‍ തട്ടിക്കൊണ്ടു പോയ കേസില്‍ മൂന്നു പ്രതികള്‍ അറസ്റ്റില്‍. നിലമ്പൂര്‍ അകംപാടം കറുവണ്ണില്‍ റിന്‍ഷാദ് (26), കണ്ണൂര്‍ ചാലാട് ഡിയോണ്‍ ലിറ്റില്‍ഹട്ടില്‍ അജയ് (കെവിന്‍ മൈക്കിള്‍ 40) എന്നിവരാണ് പിടിയിലായത്. ഇവര്‍ ഹ്രസ്വചിത്ര നിര്‍മാതാക്കളാണ്. അതേസമയം അറസ്റ്റിലായ റിന്‍ഷാദ് കൊച്ചിയില്‍ ടെലിഫിലിം നിര്‍മാണ കമ്പനിയും സ്പായും നടത്തുന്നുണ്ട്.
കോഴിക്കോട് പെരുവണ്ണാമൂഴി കൂഴിത്തോട് കപ്പലാംമൂട്ടില്‍ മനു അലക്‌സിനെയാണ് തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച പ്രതികളാണിവര്‍. എന്നാല്‍ മനു പരാതി ഇല്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് പ്രതികളെ ജാമ്യത്തില്‍ വിട്ടു. ഇന്നലെ പുലര്‍ച്ചെ പോട്ട പാപ്പാളി ജംക്ഷനില്‍ പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.
സംഭവത്തിനെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ:
കൊച്ചിയില്‍ താമസമാക്കിയ മനു സിനിമയില്‍ ചെറിയ വേഷങ്ങള്‍ ചെയ്തിരുന്നു. കൂടാതെ തികളുടെ സ്ഥാപനം നിര്‍മിച്ച ഹ്രസ്വചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ സ്ഥാപനത്തിലെ ജീവനക്കരിയോട് പ്രതികള്‍ മോശമായി പെരുമാറിയപ്പോള്‍ മനു ഇടപെട്ടതിന്റെ ദേഷ്യമാണ് തട്ടിക്കൊണ്ടു പോകാന്‍ കാരണം. മനുവിനെ ഇടപ്പള്ളിയിലെ വാടകവീട്ടിലേക്കു വിളിച്ചുവരുത്തി കണ്ണില്‍ മുളക് സ്‌പ്രേ അടിച്ച ശേഷം മര്‍ദിക്കുകയും പ്ലാസ്റ്റിക് കയര്‍ ഉപയോഗിച്ചു കൈകള്‍ വരിഞ്ഞുകെട്ടി കാറിനുള്ളിലാക്കി കൊച്ചിയില്‍ നിന്നു തൃശൂര്‍ ഭാഗത്തേക്കു പോകുകയായിരുന്നു. എയര്‍ പിസ്റ്റള്‍ തലയ്ക്കു നേരെ ചൂണ്ടിയിരുന്നതിനാല്‍ മനുവിന് എതിര്‍ക്കാനായില്ല.
എന്നാല്‍ മനുവിനെ കാറിനുള്ളില്‍ കെട്ടിയിട്ടിരിക്കുന്നത് കണ്ട ലോറി ഡ്രൈവര്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. കൊരട്ടി എസ്‌ഐ ജയേഷ് ബാലനും സംഘവും പിന്തുടര്‍ന്നു. പോട്ടയിലെത്തിയപ്പോള്‍ സിഐ ജെ. മാത്യു, എസ്‌ഐ വി.എസ്. വല്‍സകുമാര്‍ എന്നിവര്‍ ചേര്‍ന്നു കാര്‍ തടഞ്ഞു പ്രതികളെ പിടികൂടുകയായിരുന്നു. കാറില്‍ നിന്ന് എയര്‍ പിസ്റ്റള്‍ കണ്ടെടുത്തു.
എന്നാല്‍ കേസ് മജിസ്‌ട്രേറ്റിനു മുന്നില്‍ എത്തിയതോടെ പാരതിക്കാരന്‍ കലുമാറി. പരാതിയില്ലെന്ന് മനു പറഞ്ഞതോടെ 2 പ്രതികള്‍ക്കും ജാമ്യം ലഭിച്ചു. എന്നാല്‍ തന്നെ പ്രതികള്‍ കണ്ണില്‍ മുളക് സ്‌പ്രേ ചെയ്തു ക്രൂരമായി മര്‍ദിച്ചെന്നും കൈകള്‍ കെട്ടിയിട്ടു തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്നും തോക്കു ചൂണ്ടിയെന്നുമായിരുന്നു രക്ഷപ്പെടുത്തിയ സമയത്ത് മനു പോലീസിനോട് പറഞ്ഞത്.
Post Your Comments