Latest NewsKerala

സ്ത്രീത്വത്തെ അപമാനിച്ചതിന് സുധാകരനെതിരെയുള്ള കേസ്: യുവതിയെ കുറിച്ച് മന്ത്രി പറഞ്ഞത് ഇങ്ങനെ- ഭര്‍ത്താവിന്റെ വെളിപ്പെടുത്തല്‍

ആലപ്പുഴ: സ്ത്രീതത്വ അപമാനിച്ചതിന് മ്ന്ത്രി ജി സുധാകരനെതിരെ കേസെടുക്കാന്‍ അമ്പലപ്പുഴ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടതിനു പിന്നാലെ കേസിലെ സംഭവങ്ങളെ കുറിച്ച് വിശദീകരിച്ച് പരാതിക്കാരിയുടെ ഭര്‍ത്താവ് രംഗത്ത്. 2016 ഫെബ്രുവരി 28 ന് തോട്ടപ്പള്ളിയിലെ കൃഷ്ണന്‍ചിറ ലക്ഷമിതോട്ട് റോഡ് ശിലാസ്ഥാപന ചടങ്ങിനിടെ മന്ത്രി പൊതുജനമധ്യത്തില്‍ തന്നെ അപമാനിച്ചെന്നായിരുന്നു പരാതിക്കാരി കോടതിയില്‍ ബോധിപ്പിച്ചത്.

സ്വാഗതം പറയുന്നതിനിടെ മൈക്ക് തട്ടിപറിച്ച് മന്ത്രിയുടെ മുന്‍ പേഴ്‌സണ്‍ സ്റ്റാഫ് അംഗവും പാര്‍ട്ടിയുടെ മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന
സത്രീയെ അപമാനിച്ചു എന്നുമാണ് കേസ്.

പരാതിക്കാരിയായ യുവതിയുടെ ഭര്‍ത്താവ് സാലി പറയുന്നത് ഇങ്ങനെ: അന്ന് നടക്കേണ്ടിയിരുന്ന പരിപാടിയില്‍ വളരെ നേരത്തേ എത്തിയ മന്ത്രി സ്വാഗതം പറയുന്നതിനിടെ മൈക്ക് തട്ടിപറിച്ച് മന്ത്രിയുടെ മുന്‍ പേഴ്‌സണ്‍ സ്റ്റാഫ് അംഗവും പാര്‍ട്ടിയുടെ മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന സ്ത്രീയെ അപമാനിക്കുകയായിരുന്നു. അനാവശ്യമായ വാക്കുകള്‍ ഉപോയഗിച്ച് സ്ത്രീതത്വ അപമാനിക്കുന്ന രീതിയിലുമാണ് മന്ത്രി സംസാരിച്ചതെന്ന് സാലി പറഞ്ഞു. സംഭവം നടക്കുന്നതിനിടെ ഭാര്യ ഫോണ്‍ ചെയ്തതിനെ തുടര്‍ന്ന് മന്ത്രിയുടെ സംഭാഷണം സ്വന്തം ഫോണില്‍ റോക്കോര്‍ഡ് ചെയ്തിരുന്നെന്നും സാലി പറഞ്ഞു.

എന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉണ്ടായിരുന്ന ആളാണ് നീ. ബിജെപിയ്ക്കും കോണ്‍ഗ്രസിനും ഒപ്പം ചേര്‍ന്ന് ഈ പരിപാടി പൊളിക്കാന്‍ ശ്രമിക്കുന്നത് അറിഞ്ഞു കൊണ്ടാണ് താന്‍ വന്നതെന്നും മന്ത്രി പറഞ്ഞതായി സാലി പറയുന്നു. കൂടാതെ ഏരിയ സെക്രട്ടറിയുടെ അടുത്ത് ഇവളെ ഇപ്പോഴും പാര്‍ട്ടിയില്‍ വച്ചോണ്ട് ഇരിക്കുകയാണോ. ഇവളെ പാര്‍ട്ടിയില്‍ വച്ചോണ്ടിരുന്നാല്‍ പാര്‍ട്ടിയും നാടും നാറുമെന്ന് മന്ത്രി പറഞ്ഞു.

എന്റെ പേഴ്‌സണല്‍ സ്റ്റാഫിലുണ്ടായിരുന്നവളാണ് ഇവള്‍, സാരി ഉടുത്ത് ഇറങ്ങി അവിടെ കാണിക്കുന്നത് മറ്റേ പണിയായണെന്നും മന്ത്രി പറഞ്ഞു. പേഴ്‌സണല്‍ സ്റ്റാഫിലുണ്ടായിരുന്നപ്പോള്‍ ഇരുപതിനായിരവും മുപ്പതിനായിരവും വാങ്ങി വിഴുങ്ങിയവളാണ് ഇവള്‍. ഇവളുടെ മകളെ കെട്ടിച്ചത് എന്റെ പണം കൊണ്ടാണെന്നും മന്ത്രി പറഞ്ഞു. തുടര്‍ന്ന് ഭാര്യ കരഞ്ഞുകൊണ്ടാണ് ഇറങ്ങിപ്പോയത്. നിങ്ങളും ഭര്‍ത്താവും കൂടെ എന്നെ തോല്‍പ്പിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

എന്നാല്‍ മകളുടെ കല്ല്യാണത്തിന് മന്ത്രി എത്തിയിരുന്നില്ലെന്നും തലേദിവസം വന്ന് 500 രൂപ സംഭാവന നല്‍കി പോകുകയായിരുന്നുവെന്നും സാലി പറഞ്ഞു. വര്‍ഷങ്ങളായി പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന എന്നേയും ഭാര്യയേയും കുറിച്ച് പൊതു വേദിയില്‍ അപവാദം പറഞ്ഞതെന്നും സാലി ആരോപിച്ചു. എന്നാല്‍ തങ്ങള്‍ ഒന്നും ചെയ്തിട്ടില്ലെന്ന് സ്ത്രീ ആവര്‍ത്തിച്ചു പറഞ്ഞപ്പോഴും മിണ്ടുത് നീ ഇറങ്ങിപ്പോടി എന്ന് പറഞ്ഞ് അധിക്ഷേപിച്ചു വിട്ടെന്നും സാലി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button