തിരുവനന്തപുരം : ശബരിമല വിഷയത്തിലെ സര്‍ക്കാര്‍ നിലപാട് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് അനുകൂലമാവുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളത്തിലെ സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ നടപ്പാക്കുകയും ഏതെങ്കിലും തടസ്സം നേരിടുന്നുണ്ടെങ്കില്‍ അത് തുറന്നുപറയുകയും ചെയ്യും. കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ മികച്ച മുന്നേറ്റം ഉണ്ടാക്കിയിട്ടുണ്ട്- കോടിയേരി പറഞ്ഞു.
കോണ്‍ഗ്രസിനെ ജയിപ്പിച്ചിട്ട് കാര്യമില്ല, കോണ്‍ഗ്രസില്‍നിന്ന് ബിജെപിയിലേക്ക് മുതിര്‍ന്ന നേതാക്കളടക്കം കൂറുമാറുമ്പോള്‍ കോണ്‍ഗ്രസിനെ ജയിപ്പിക്കുക എന്ന കാര്യം അപ്രസക്തമാണെന്ന് കോടിയേരി പറഞ്ഞു. കോണ്‍ഗ്രസില്‍നിന്ന് കൂറുമാറിയെത്തിയ എംഎല്‍എമാരുടെ ബലത്തിലാണ് അരുണാചല്‍പ്രദേശ്, മണിപ്പൂര്‍, ത്രിപുര, ഗോവ സംസ്ഥാനങ്ങളില്‍ ബിജെപി ഭരണം നിലനിര്‍ത്തുന്നത്.
രാഷ്ട്രീയ നിലപാട് സീറ്റിനോ വോട്ടിനോവേണ്ടി മാറ്റേണ്ടതല്ല. വിവാഹബന്ധം വേര്‍പ്പെടുത്തിയ മുസ്ലിം യുവതിക്ക് ജീവനാംശം നല്‍കണമെന്ന ഷബാനു കേസിലെ സുപ്രീം കോടതി വിധി വന്നപ്പോള്‍ ഇത്തരം രാഷ്ട്രീയ നിലപാടെടുത്തപ്പോള്‍ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ അതിനുശേഷം 1987 നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വിജയിക്കാനായി-കോടിയേരി പറഞ്ഞു.
Post Your Comments