സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി പുതിയ ഭാഗ്യ പരീക്ഷണത്തിന് ഒരുങ്ങുകയാണ്. വിദേശ രാജ്യങ്ങളിലുള്ള ബിസിനസുകള്‍ക്ക് ശേഷം മത്സ്യക്കച്ചവടത്തില്‍ ഭാഗ്യം പരീക്ഷിക്കാൻ ഒരുങ്ങുകയാണ് ബിനോയ് കോടിയേരി.
മത്സ്യ മേഖലയിലാണ് ബിനോയ് പുതിയ ചുവടുവെപ്പ് നടത്തുന്നത്. സുഹൃത്തുക്കളുമായി ചേര്‍ന്ന് ‘മീന്‍സ് എവരിത്തിംഗ്’ എന്ന പേരിലാണ് മത്സ്യ വിപണന കേന്ദ്രം ആരംഭിച്ചിരിക്കുന്നത്. തിരുവനന്തപുരം കുറവംകോണത്താണ് പുതിയ സംരംഭത്തിന് തുടക്കം കുറിച്ചത്. അച്ഛന്‍ കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ അമ്മ വിനോദിനിയാണ് സംരംഭം ഉദ്ഘാടനം ചെയ്തത്.
read also: ദുബായ് ഭരണാധികാരി പിണറായിയെ ഉപഹാരം നൽകി ആദരിച്ചെന്ന് ദേശാഭിമാനി: ട്രോളുമായി സോഷ്യൽ മീഡിയ
18 വര്‍ഷമായി വിദേശത്തും സ്വദേശത്തുമായി നിരവധി ബിസിനസുകള്‍ നടത്തുന്ന ബിനോയ് കഴിഞ്ഞ കുറച്ചു നാളുകളായി വിവാദങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. ബീഹാര്‍ സ്വദേശിനി നൽകിയ പീഡനക്കേസിനെ തുടർന്ന് ബിനോയ് കോടിയേരി വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. വിവാഹ വാഗ്‌ദാനം നൽകി ബിനോയ് കോടിയേരി തന്നെ പീഡിപ്പിച്ചതായും ഈ ബന്ധത്തിൽ എട്ട് വയസുളള കുട്ടിയുണ്ടെന്നും അവകാശപ്പെട്ടുകൊണ്ട് 2019 ജൂൺ 13നാണു യുവതി പരാതിയുമായി രംഗത്തെത്തിയത്. തനിയ്‌ക്കും കുട്ടിയ്‌ക്കും ജീവനാംശം നൽകണമെന്നാണ് യുവതിയുടെ ആവശ്യം. 2018 ലാണ് ബിനോയ് വിവാഹിതനാണെന്നു തിരിച്ചറിഞ്ഞത്. ഇക്കാര്യം ചോദിച്ചപ്പോൾ ആദ്യം കൃത്യമായ മറുപടിയില്ലായിരുന്നു. പിന്നീട് ഭീഷണി തുടങ്ങി. ഫോൺ എടുക്കാതെയായെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.
ജൂലൈയിൽ ഹൈക്കോടതി നിർദ്ദേശപ്രകാരം ഡിഎൻഎ ടെസ്റ്റ് നടത്തി. 17 മാസങ്ങൾക്ക് ശേഷം 2020 ഡിസംബറിലാണ് ഫലം ലഭിച്ചത്. സീൽ ചെയ്ത കവറിൽ ഇത് കോടതിക്ക് കൈമാറിയെങ്കിലും ഫലം പുറത്തു വിട്ടിട്ടില്ല. തുടർന്ന് രണ്ടാഴ്ച കൂടി സമയം അനുവദിച്ച കോടതി ഫെബ്രുവരി 10ന് അടുത്ത വാദം കേള്‍ക്കും. ഈ വിവാദങ്ങൾ ഒരു സൈഡിൽ നിൽക്കുമ്പോഴാണ് മത്സ്യ കച്ചവടവുമായി ബിനോയ് സജീവമാകുന്നത്.
മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടിൽ പെട്ട് മാസങ്ങളോളം ജയിൽ കിടന്ന ബിനീഷ് കോടിയേരി ജയില്‍ മോചിതനായ ശേഷം അഭിഭാഷകനാകാന്‍ പോകുകയാണെന്ന് അറിയിച്ചിരുന്നു. തുടര്‍ന്ന് സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് ഓഫീസ് ആരംഭിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ബിനോയ് പുതിയ സംരംഭം ആരംഭിക്കുന്നത്.
Post Your Comments