നോയിഡ :കോണ്‍ഗ്രസിന്റെ ഗ്ലാമര്‍ താരം പ്രിയങ്ക ഗാന്ധിയെ പ്രധാനവാര്‍ത്തായാക്കുന്ന ന്യൂസ് ചാനലുകളെ വിമര്‍ശിച്ച് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി. ട്വിറ്റര്‍ വഴിയായിരുന്നു രാജ്ദീപിന്റെ വിമര്‍ശനം. അതേസമയം സ്വന്തം ന്യൂസ് ചാനല്‍ ആദ്യം നിരീക്ഷിക്കണം എന്നിട്ട് മതി വിമര്‍ശനമെന്ന മുന്നറിയിപ്പുമായി സര്‍ദേശായിക്കെതിരെ ട്വീറ്റുകള്‍ ഉടനെത്തി.
ഗംഭീരമായ അവതരണം കൊണ്ടും കുറിക്കുകൊള്ളുന്ന രാഷ്ട്രീയ സാമൂഹിക നിരീക്ഷണങ്ങള്‍ പതിവായി ട്വിറ്ററില്‍ പങ്ക് വയ്ക്കുന്ന വ്യക്തി എന്ന നിലയിലും രാജ്ദീപ് സര്‍ദേശായി ശ്രദ്ധേയനാണ്. ചില പരാമര്‍ശങ്ങള്‍ പലപ്പോഴും വിവാദത്തില്‍ കലാശിക്കുകയും ചെയ്തിട്ടുണ്ട്. വാര്‍ത്താചാനലുകള്‍ തുറക്കുമ്പോള്‍ പ്രിയങ്കയുടെ പേരടങ്ങിയ പോസ്റ്ററും കോണ്‍ഗ്രസ് ആസ്ഥാനമന്ദിരവുമാണ് കാണുന്നതെന്നായിരുന്നു സര്‍ദേശായിയുടെ ട്വീറ്റ്.
When news channels put out ‘first on this channel’ a picture of a nameplate board of Priyanka Gandhi Vadra at the Congress HQ, then you know news tv has lost the plot! ?
— Rajdeep Sardesai (@sardesairajdeep) February 5, 2019
ഒട്ടേറെപ്പേര്‍ ഇതു ശരിവച്ച് പിന്തുണയുമായെത്തിയെങ്കിലും കുറിക്കു കൊള്ളുന്ന വിമര്‍ശനവും ഉയര്‍ന്നു. സര്‍ദേശായി ആദ്യം സ്വന്തം വാര്‍ത്താ ചാനല്‍ ശ്രദ്ധിക്കണമെന്നും പ്രിയങ്കയുടെ പടവും കോണ്‍ഗ്രസ് ആസ്ഥാനവും എപ്പോഴും ബ്രേക്കിംഗ് ആയി നല്‍കുന്നത് ആജ് തക്കാണെന്നുമായിരുന്നു ചിലര്‍ ചൂണ്ടിക്കാട്ടിയത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ട്വീറ്റുകളുടെ ഒഴുക്കായിരുന്നു പിന്നീട്. എന്തായാലും സര്‍ദേശായി വിമര്‍ശിക്കാനൊരുങ്ങിയത് പ്രിയങ്കയെയാണോ കോണ്‍ഗ്രസിനെയാണോ എന്നൊക്കെ വരും ദിവസങ്ങളില്‍ വ്യക്തമാകും.
Post Your Comments