തിരുവനന്തപുരം: ബാര്‍ക് റേറ്റിംഗ് വീണ്ടും വന്നതോടെ, മലയാളത്തില്‍ ചാനലുകളുടെ കിടമത്സരം വര്‍ദ്ധിക്കുന്നു. ഇതോടെ, മലയാളം വാര്‍ത്താ ചാനലുകളില്‍ നിന്ന് അവതാരകരുടെ കൊഴിഞ്ഞുപോക്ക് തുടരുകയാണ്. പ്രമുഖ വാര്‍ത്താ ചാനലായ മാതൃഭൂമി, ബാര്‍ക് റേറ്റിംഗില്‍ നാലാം സ്ഥാനത്ത് ആയതോടെ, വാര്‍ത്താ അവതാരകര്‍ ചാനലിനെ കൈവിട്ട് മറ്റ് ചാനലുകളിലേയ്ക്ക് ചേക്കേറുകയാണെന്നാണ് വിവരം.
Read Also : എയ്ഡ്സിനോട് പൊരുതിയപ്പോൾ ചേർത്ത് നിർത്തിയത് സുഷമ സ്വരാജ്: ഒടുവിൽ പ്രണയനൈരാശ്യം മൂലം ബെൻസൻ യാത്രയായി
മാതൃഭൂമിയിലെ അസിസ്റ്റന്റ് ന്യൂസ് എഡിറ്ററും സുപ്പര്‍ പ്രൈം ടൈം അവതാരകനുമായ ഹാഷ്മി താജ് ഇബ്രാഹിമാണ് ഒടുവില്‍ മാതൃഭൂമി വിടുന്നത്. ഹാഷ്മി 24 ന്യൂസിലേക്കാണ് പോകുന്നതെന്നാണ് സൂചന. മാതൃഭൂമി വിട്ട് നിരവധി പേരാണ് ഇതിനകം മറ്റു ചാനലുകളിലേക്ക് പോയത്. കടുത്ത മത്സരം നേരിടുന്ന ചാനല്‍, ബാര്‍ക്ക് റേറ്റിംഗില്‍ മനോരമയ്ക്കും പിന്നിലായി നാലാം സ്ഥാനത്താണ്.
അതേസമയം, മീഡിയാ വണ്ണില്‍ നിന്നും എഡിറ്ററായി രാജീവ് ദേവരാജിനെ എത്തിച്ചിട്ടും കാര്യമായ ഒരു പുരോഗതിയും ചാനലിനില്ല. ഇത് മാനേജ്‌മെന്റിന് കടുത്ത നിരാശയാണ് ഉണ്ടാക്കുന്നത്.
അതിനിടെ, മലയാള ചാനല്‍ രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് ശ്രമിച്ച ന്യൂസ് 18 കേരളയിലും കൊഴിഞ്ഞു പോക്ക് തുടരുകയാണ്. ചാനലിലെ പ്രധാന അവതാരകരില്‍ ഒരാളായ ഇ സനീഷ് ചാനല്‍ വിട്ടു. ഓണ്‍ലൈന്‍ രംഗത്തേക്കാണ് സനീഷിന്റെ കൂടുമാറ്റമെന്നാണ് വിവരം.
Post Your Comments