ഭുവനേശ്വര്‍: രാജ്യത്ത് ഏറ്റവും ജനപ്രീതിയുള്ള മുഖ്യമന്ത്രിയായി ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്. ഇന്ത്യാ ടുഡേയുടെ മൂഡ് ഓഫ് ദി നേഷന്‍ സര്‍വേയിലാണ് രാജ്യത്തെ ഏറ്റവും ജനപ്രീതിയുള്ള മുഖ്യമന്ത്രിയായി പട്‌നായികിനെ തെരഞ്ഞെടുത്തത്. കഴിഞ്ഞ തവണത്തെ സര്‍വേയിലും നവീന്‍ പട്‌നായികിനെ തന്നെയായിരുന്നു ഏറ്റവുമധികം ജനപ്രീതിയുള്ള മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തിരുന്നത്.
മൂഡ് ഓഫ് ദി നേഷന്‍ സര്‍വേ പ്രകാരം പട്ടികയില്‍ കോണ്‍ഗ്രസിന്റെ രണ്ട് മുഖ്യമന്ത്രിമാരും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ, തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ തുടങ്ങിയവരും പട്ടികയിലിടം നേടി. രാജ്യവ്യാപകമായി വര്‍ഷത്തില്‍ രണ്ട് തവണയാണ് ഇന്ത്യ ടുഡേ മൂഡ് ഓഫ് ദി നേഷന്‍ സര്‍വേ സംഘടിപ്പിക്കാറുള്ളത്.
ഒഡീഷയില്‍ നിന്നും സര്‍വേയില്‍ പങ്കെടുത്ത 71 ശതമാനം ആളുകളും പട്‌നായികിനെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തി. വോട്ടിംഗില്‍ പങ്കെടുത്ത 2,743 പേരില്‍ നിന്നുള്ള 71ശതമാനം ജനങ്ങളും പട്‌നായികിന്റെ ഭരണമികവിനെയും ഭരണമാതൃകയെയും പിന്തുണക്കുന്നവരായിരുന്നു.
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കോവിഡ് സ്ഥിതീകരിച്ചു
ബംഗാളില്‍ നിന്നും സര്‍വേയില്‍ പങ്കെടുത്ത 4,982 പേരില്‍ നിന്നും 69.9 ശതമാനം ആളുകളുടെ പിന്തുണയോടെയാണ് മമത ബാനര്‍ജി രണ്ടാം സ്ഥാനത്തെത്തിയത്. മൂന്നാം സ്ഥാനത്തുള്ള തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് 67.5 ശതമാനം ആളുകളുടെ പിന്തുണയാണ് ലഭിച്ചത്.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയാണ് പട്ടികയില്‍ നാലാമത്. 61.8 ശതമാനം ആളുകളാണ് താക്കറെയെ പിന്തുണയ്ക്കുന്നത്. പട്ടികയില്‍ അഞ്ചാം സ്ഥാനത്തുള്ള കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണനേട്ടത്തെ അംഗീകരിക്കുന്നത് 61.1 ശതമാനം ആളുകളാണ്.
കഴിഞ്ഞ തവണത്തെക്കാളും ജനപ്രീതി കുറഞ്ഞ ഡൽഹി മുഖ്യമന്ത്രി കെജ്‌രിവാളിന് ആറാം സ്ഥാനമാണെന്നാണ് സര്‍വേ ഫലം വ്യക്തമാക്കുന്നത്. കെജ്‌രിവാളിന് 57.9 ശതമാനം ആളുകളുടെ പിന്തുണയാണുള്ളത്. ഏഴാം സ്ഥാനത്തുള്ള അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വശര്‍മയ്ക്ക് 56.6 ശതമാനമാണ് ജനപിന്തുണ.
Post Your Comments