അബുദാബി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യുഎഇ സന്ദര്‍ശനത്തിന്‍റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. പ്രസിഡൻഷ്യൽ കൊട്ടാരത്തെ ലക്ഷ്യമാക്കി കുതിക്കുന്ന അത്യാഡംബരങ്ങളായ അകമ്പടി വാഹനങ്ങൾ, ആകാശത്ത് വ്യോമസേനയുടെ വിവിധ തരത്തിലുള്ള അഭ്യാസപ്രകടനങ്ങള്‍, ഇതിനിടയിലൂടെ നീങ്ങുന്ന മാർപാപ്പയുടെ കുഞ്ഞൻ കാറാണ് ദൃശ്യങ്ങളിൽ ഉള്ളത്.
കൊറിയൻ വാഹന നിർമാതാക്കളായ കിയയുടെ കുഞ്ഞന്‍ കാറായ സോളിലാണ് മാർപാപ്പ വന്നത്. വെള്ള നമ്പര്‍ പ്ലേറ്റില്‍ എസ്‍സിവി 1 ആണ് മാര്‍പാപ്പയുടെ ഈ കുഞ്ഞന്‍ കാറിന്‍റെ നമ്പര്‍. ഏകദേശം 50,000 ദിര്‍ഹമാണ് നാല് പേര്‍ക്ക് മാത്രം ഇരിക്കാവുന്ന ഹാച്ച് ബാക്ക് മോഡലായ സോളിന്‍റെ യുഎഇയിലെ വില. 2014ൽ സൗത്ത് കൊറിയൻ സന്ദർശനത്തിലും 2015ൽ ഉഗാണ്ടൻ സന്ദർശനത്തിലും ഇതേ വാഹനത്തില്‍ തന്നെയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യാത്ര.
Post Your Comments