വത്തിക്കാൻ സിറ്റി: ക്രൈസ്തവ വിശ്വാസികൾക്ക് ക്രിസ്തുമസ് സന്ദേശവുമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ. അഹങ്കാരികള്‍ തെറ്റ് ആവര്‍ത്തിക്കുമെന്നും അവര്‍ അനുരഞ്ജനത്തിന്‍റെ വഴികള്‍ തേടാറില്ലെന്നും മാർപ്പാപ്പ പറഞ്ഞു.
‘എളിമയോടെ അശരണര്‍ക്ക് ആലംബമാവുക എന്ന ദൗത്യം പാരമ്പര്യത്തിന്‍റെ കാര്‍ക്കശ്യത്തില്‍ മറക്കരുത്. നല്ലതിന്‍റെ പേരില്‍ പാരമ്പര്യം പറഞ്ഞ് അഴിമതി തുടരുന്നത് ഒഴിവാക്കണം’, മാർപ്പാപ്പ ചൂണ്ടിക്കാട്ടി.
‘സ്നേഹത്തിന്‍റെ രാത്രിയില്‍ നമുക്ക് ഒരേയൊരു വേദന മാത്രമേയുള്ളൂ. ദൈവത്തിന്‍റെ സ്നേഹത്തെ വ്രണപ്പെടുത്തുക, പാവപ്പെട്ടവരെ നമ്മുടെ നിസ്സംഗതയാല്‍ നിന്ദിച്ച് അവനെ വേദനിപ്പിക്കുക. ദൈവം പാവപ്പെട്ടവരെ അത്യധികം സ്നേഹിക്കുന്നു, ഒരു ദിവസം അവര്‍ നമ്മെ സ്വര്‍ഗത്തിലേക്ക് സ്വാഗതം ചെയ്യും’, ഫ്രാന്‍സിസ് മാര്‍പ്പാപ്പ വ്യക്തമാക്കി.
Post Your Comments