വത്തിക്കാന്‍ : കത്തോലിക്കാ പുരോഹിതന്‍മാര്‍ നടത്തിയ ലൈംഗിക പീഡനങ്ങളുടെ വിവരം പുറത്തു കൊണ്ട് വന്നതിന് മാധ്യമപ്രവര്‍ത്തകരോട് നന്ദി അറിയിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. സത്യം മൂടിവെക്കപ്പെടാതിരിക്കാന്‍ ശ്രമിച്ചതിനും ഇരകള്‍ക്ക് ശബ്ദം നല്‍കിയതിനുമാണ് മാര്‍പാപ്പ നന്ദി പറഞ്ഞത്.
Read Also : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഒപ്പം താമസിപ്പിച്ചു: കാമുകനെതിരെ പോക്സോ ചുമത്തി കേസെടുത്ത് പോലീസ്
‘നന്ദി, ദേവാലയങ്ങളില്‍ നടക്കുന്ന തെറ്റെന്താണെന്ന് ചൂണ്ടിക്കാണിച്ചതിനും അത് പരവതാനിക്കടിയില്‍ തൂത്ത് വാരപ്പെടാതിരിക്കാന്‍ ഞങ്ങളെ സഹായിച്ചതിനും, ഇരകള്‍ക്ക് നിങ്ങള്‍ നല്‍കിയ ശബ്ദത്തിനും,’ ഫ്രാന്‍സിസ് മാര്‍പാപ്പ മാധ്യമ പ്രവര്‍ത്തകരോടായി പറഞ്ഞു. വത്തിക്കാനില്‍ ദീര്‍ഘകാലം റിപ്പോര്‍ട്ടിംഗ് ചെയ്ത രണ്ട് മാധ്യമപ്രവര്‍ത്തകരെ ആദരിച്ച പരിപാടിയിലാണ് മാര്‍പാപ്പയുടെ പരാമര്‍ശം.
കത്തോലിക്കാ സഭയില്‍ പുരോഹിതന്‍മാര്‍ നടത്തുന്ന ലൈംഗിക പീഡനങ്ങള്‍ സംബന്ധിച്ച് നിരന്തരം വാര്‍ത്തകള്‍ പുറത്തു വരുന്നുണ്ട്. ഫ്രാന്‍സില്‍ 1950 മുതല്‍ കത്തോലിക്കാ ചര്‍ച്ചുകളില്‍ രണ്ട് ലക്ഷത്തിലേറെ കുട്ടികള്‍ ലൈംഗിക പീഡനത്തിനിരയായെന്ന റിപ്പോര്‍ട്ടാണ് അടുത്തിടെ പുറത്തു വന്നത്. കുട്ടികള്‍ക്കെതിരായി നടന്ന ലൈംഗിക പീഡനം സംബന്ധിച്ച് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇത് പ്രകാരം 216000 കുട്ടികള്‍ പുരോഹിതരാല്‍ ലൈംഗികമായി ഉപദ്രവിക്കപ്പെട്ടു. ഇതില്‍ കൂടുതലും ആണ്‍കുട്ടികളാണ്.
1970 ന് മുമ്പാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ലൈംഗിക പീഡനങ്ങളധികവും നടന്നത്. 2500 പേജുകളുള്ള റിപ്പോര്‍ട്ടാണ് പുറത്തു വന്നിരിക്കുന്നത്.
Post Your Comments