
അബുദാബി: ചരിത്രം കുറിച്ച് യുഎഇയിൽ വിശുദ്ധ കുര്‍ബാന അർപ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. അബുദാബി സഈദ് സ്പോര്‍ട്സ് സിറ്റിയിൽ നടന്ന ദിവ്യബലിയിൽ പതിനായിരങ്ങളാണ് സംബന്ധിച്ചത്. കുർബാനയ്ക്ക് മുൻപ് മൊബീല്‍ വാഹനത്തില്‍ മാര്‍പാപ്പ സ്റ്റേഡിയത്തില്‍ ജനക്കൂട്ടത്തിനിടയിലൂടെയെത്തി ആശിര്‍വാദം നൽകുകയുണ്ടായി. സ്ഥല പരിമിതി മൂലം 1,35,000 പേർക്ക് എം മാത്രമാണ് മാർപാപ്പയെ കാണാനുള്ള പാസ് ലഭിച്ചത്. ആളുകൾക്ക് വിവിധ കേന്ദ്രങ്ങളില്‍ നിന്ന് സ്റ്റേഡിയത്തിലേക്കെത്താന്‍ യുഎഇ സര്‍ക്കാര്‍ നൂറുകണക്കിന് ബസുകള്‍ സൗജന്യമായി ഒരുക്കിയിരുന്നു.
Post Your Comments