മുംബൈ: രാജ്യാന്തര ട്വന്റി-20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കാൻ ഒരുങ്ങി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം താരം മിതാലി രാജ്. മാര്‍ച്ചിൽ നടക്കുന്ന മൂന്ന് ഇന്ത്യ-ഇംഗ്ലണ്ട് ട്വന്റി-20 മത്സരങ്ങളോടെ 36 വയസുകാരിയായ മിതാലി വിരമിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഏകദിന ക്രിക്കറ്റില്‍ താരം തുടര്‍ന്നു കളിക്കും. മിതാലി രാജായിരിക്കും ഏകദിനത്തില്‍ ഇന്ത്യന്‍ ദേശീയ ടീമിനെ നയിക്കുക. ഹര്‍മന്‍പ്രീതാണ് ട്വന്റി-20യില്ഇന്ത്യയുടെ നായിക.
ഇന്ത്യന്‍ വനിതാ സംഘം ന്യൂസിലാന്‍ഡിനെതിരായ പരമ്പര മത്സരത്തിനായി ഇപ്പോള്‍ വെല്ലിംഗ്ടണിലാണ്. ബുധനാഴ്ചയാണ് ആദ്യ മത്സരം.അന്തിമ ഇലവനില്‍ മിതാലിക്ക് ഇടം നേടാനാകുമോ എന്നത് വ്യക്തമല്ല. ഇന്ത്യക്കായി 85 ട്വന്റി-20 മത്സരങ്ങള്‍ കളിച്ച മിതാലി 17 അര്‍ധ സെഞ്ചുറികള്‍ അടക്കം 2283 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്. ഉയര്‍ന്ന സ്കോര്‍ 97 റണ്‍സ്.
Post Your Comments