തിരുവനന്തപുരം: ഹൃദയാഘാതം രക്ത പരിശോധനയിലൂടെ കണ്ടുപിടിക്കാനുള്ള സൗകര്യവുമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി. കോബാസ് എച്ച് 232 എ എന്ന ഉപകരണമാണ് പുതിയതായി എത്തിച്ചിരിക്കുന്നത്. അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികള്‍ക്ക് സമയനഷ്ടമില്ലതെ രോഗം കണ്ടുപിടിച്ച് ചികിത്സ നൽകാൻ ഇതിലൂടെ കഴിയും. സാധാരണ ഹൃദയാഘാതം കണ്ടു പിടിക്കാന്‍ ചെയ്തു വരുന്ന പരിശോധനയില്‍ നാലു മണിക്കൂര്‍ കാത്തിരുന്നാലെ ഫലം ലഭിക്കുകയുള്ളൂ. എന്നാൽ ഇതിൽ 14 മിനിട്ടിനുള്ളില്‍ ഫലം ലഭിക്കും. ഏറ്റവും ആധുനികമായ പോയിന്റ് ഓഫ് കെയര്‍ ടെക്‌നോളജി ആണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. നിലവിൽ വന്‍കിട ആശുപത്രികളില്‍ മാത്രമേ ഈ ഉപകരണം ഉപയോഗിക്കാറുള്ളൂ.
Post Your Comments