ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരന് നല്‍കിയ ആഹാരത്തില്‍ പാറ്റയെ കണ്ടെത്തിയ സംഭവത്തില്‍ അധികൃതര്‍ മാപ്പു പറഞ്ഞു. കൂടാതെ സംഭവിച്ച പിഴവ് പരിഹരിക്കാനുള്ള എല്ലാ സത്വരനടപടികളും സ്വീകരിച്ചുവെന്നും എയര്‍ ഇന്ത്യ അറിയിച്ചു. ഭോപ്പാല്‍-മുംബൈ വിമാനത്തില്‍ സഞ്ചരിച്ച രോഹിത് രാജ് സിങ് ചൗഹാനാണ് ഇഡ്ഡലിക്കും വടയ്ക്കും സാമ്പാറിനുമൊപ്പം പാറ്റയെയും കിട്ടിയത്.
അപ്പോള്‍ തന്നെ ആഹാരത്തിനൊപ്പമുള്ള പാറ്റയുടെ ചിത്രം എടുത്ത് രോഹിത് അത് ട്വീറ്റ് ചെയ്തു. സംഭവം വിവാദമായതോടെ യാത്രക്കാരന് ദുരനുഭവം ഉണ്ടായതില്‍ ആത്മാര്‍ഥമായി ഖേദം പ്രകടിപ്പിക്കുന്നുവെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. കൂടാതെ നടന്ന ഈ അവിചാരിത സംഭവത്തെ വളരെ ഗൗരവമായി കാണുന്നുവെന്നും ഭക്ഷണം നല്‍കുന്ന കരാറുകാരന് നോട്ടീസ് നല്‍കിയെന്നും അധികൃതര്‍ വ്യക്തമാക്കി. ഒപ്പം തന്നെ സംഭവത്തിനുശേഷം യാത്രക്കാരനുമായി ഉന്നത ഉദ്യോഗസ്ഥര്‍ നേരിട്ട് ബന്ധപ്പെട്ടുവെന്നും ക്ഷമാപണം നടത്തിയെന്നും അവര്‍ പറഞ്ഞു.
Post Your Comments