NewsInternational

വെനസ്വേല വിഷയത്തില്‍ കരീബിയന്‍ രാജ്യങ്ങള്‍ ഒഎഎസിന്റെ തീരുമാനം തള്ളി

 

ജോര്‍ജ്ടൗണ്‍: ഓര്‍ഗനൈസേഷന്‍ ഓഫ് അമേരിക്കന്‍ സ്റ്റേറ്റ്‌സ് (ഒഎഎസ്) ജുവാന്‍ ഗുഅയ്‌ഡോയെ പ്രധാനമന്ത്രിയായി അംഗീകരിച്ച സംഭവത്തില്‍ കരീബിയന്‍ സാമൂഹ്യ സംഘടനയായ കാരിക്കോം പ്രതിഷേധിച്ചു. ഒഎഎസ് സെക്രട്ടറി ജനറലായ ലൂയിസ് അല്‍മറാഗോയ്ക്ക് അയച്ച കത്തിലാണ് കാരിക്കോം വിയോജിപ്പ് അറിയിച്ചത്.ഒഎഎസിലെ മുഴുവര്‍ അംഗങ്ങളുടെയും പിന്തുണയില്ലാതെയാണ് അല്‍മറാഗോ തീരുമാനമെടുത്തതെന്നും അതിനാല്‍ ഒഎഎസിന്റേതെന്നുള്ള രീതിയില്‍ അഭിപ്രായം പറയാന്‍ അവകാശമില്ലെന്നും കാരിക്കോം പ്രതിനിധികള്‍ പറഞ്ഞു.ഭരണഘടനെ അട്ടിമറിച്ച് പ്രസിഡന്റാണെന്ന് സ്വയംപ്രഖ്യാപിച്ച ഗുഅയ്‌ഡോയെ അല്‍മറാഗോ അംഗീകരിച്ചിരുന്നു.

എന്നാല്‍, അടുത്ത ദിവസം ഗുഅയ്‌ഡോയ്ക്ക് അനുകൂലമായി അര്‍ജന്റീന കൊണ്ടുവന്ന പ്രമേയം അംഗരാജ്യങ്ങള്‍ തള്ളിയിരുന്നു. ഇതിനെ വകവയ്ക്കാതെ അല്‍മറാഗോ വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയ്‌ക്കെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ വ്യാജകേസ് കൊടുത്തിരുന്നു. വെനസ്വേലയുടെ വിഷയത്തില്‍ നുഴഞ്ഞുകയറ്റത്തിന് അനുകൂലമായ അഭിപ്രായം പറഞ്ഞതിനാല്‍ അല്‍മറാഗോയെ സ്വന്തം പാര്‍ടിയായ ബ്രോഡ് ഫ്രണ്ട് ഉറുഗ്വായില്‍നിന്ന് പുറത്താക്കുകയും ചെയ്തു. കാരിക്കോം സംഘടനയില്‍ അംഗങ്ങളായ ആന്റിഗ്വ ബര്‍ബുഡ, ബാര്‍ബഡോസ്, ബലീസ്, ഡൊമിനിക്ക, ജമൈക്ക, മോണ്ട്‌സെറാത്, സെന്റ് ലൂയിസ, സെന്റ് വിന്‍സന്റ് ആന്‍ഡ് ഗ്രനഡൈന്‍സ്, ട്രിനിഡാഡ് ടൊബാഗോ, ഗ്രനഡ, സുരിനാം എന്നിവിടങ്ങളിലെ രാഷ്ട്രത്തലവന്മാര്‍ കഴിഞ്ഞ ദിവസം ഈ നീക്കത്തിനെതിരായി അടിയന്തര സമ്മേളനം വിളിച്ചാണ് തീരുമാനം എടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button