ചെന്നൈ: നടി ഭാനുപ്രിയക്കെതിരായ കേസില്‍ വഴിത്തിരിവ്. പ്രായ പൂര്‍ത്തിയാകാത്ത കുട്ടിയെ വീട്ടുജോലിക്ക് നിര്‍ത്തിയതിനാണ് നടി ഭാനുപ്രിയക്കെതിരെ കേസെടുത്തത്. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ നടിയുടെ വീട്ടില്‍ നിന്ന് രക്ഷിച്ചെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം പെണ്‍കുട്ടി വീട്ടില്‍ നിന്ന് സ്വര്‍ണ്ണവും പണവും മോഷ്ടിച്ചെന്ന് പൊലീസ് കണ്ടെത്തി.
ചൈല്‍ഡ് ലൈന്‍ ഹോമിലേക്ക് മാറ്റിയ പെണ്‍കുട്ടിയെ ചോദ്യം ചെയ്തതില്‍ നിന്നാണ് കാര്യങ്ങള്‍ വ്യക്തമായത്. പെണ്‍കുട്ടിയുടെ അമ്മ പ്രഭാവതി കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു. മുമ്പ് പതിനാല് വയസ്സുള്ള പെണ്‍കുട്ടിയെ വീട്ടുജോലിക്ക് നിര്‍ത്തി ക്രൂരമായി പീഡിപ്പിച്ചതിന് ഭാനുപ്രിയക്കെതിരെ കേസെടുത്തിരുന്നു. അതിന് ശേഷം നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി നടിയുടെ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മ പരാതി നല്‍കിയിരുന്നു. എന്നാല്‍ പെണ്‍കുട്ടിയ്ക്കും അമ്മയ്ക്കുമെതിരെ മോഷണം ആരോപിച്ച് ഭാനുപ്രിയയും പരാതി നല്‍കി. തന്റെ വീട്ടില്‍ നിന്ന് വസ്തുക്കളും സ്വര്‍ണ്ണവുമുള്‍പ്പെടെയുള്ള സാധനങ്ങള്‍ മോഷ്ടിച്ച് അമ്മയ്ക്ക് നല്‍കിയെന്നാണ് നടിയുടെ ആരോപണം. ഇവ തിരികെ ചോദിച്ചപ്പോള്‍ ചില സാധനങ്ങള്‍ മാത്രം തിരികെ നല്‍കുകയും ബാക്കിയുള്ളവ പിന്നീട് നല്‍കാമെന്ന് പറയുകയുമായിരുന്നു. ഭാനുപ്രിയയ്ക്കും സഹോദരനുമെതിരെ കേസ് എടുത്തിട്ടുണ്ട്.
Post Your Comments